തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6334 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5658 പേർ സമ്പർക്കരോഗികളാണ്. 24 മണിക്കൂറിനിടെ 61,279 സാമ്പിളുകൾ പരിശോധിച്ചു. 10.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂർ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂർ 299, പാലക്കാട് 241, വയനാട് 238, കാസർകോട് 87 എന്നിങ്ങനേയാണ് ജില്ലതിരിച്ചുള്ള കണക്ക്. 21 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം ചികിത്സയിലായിരുന്ന 6229 പേർ രോഗമുക്തരായി. വിവിധ ജില്ലകളിലായി 2,09,828 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.