മുംബയ് : ആസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ആൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു മത്സരങ്ങളിലും കളിക്കാനാവില്ല. ഫെബ്രുവരി അഞ്ചിനാണു ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.
മൂന്നാം ടെസ്റ്റിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ജഡേജയുടെ വലതു കയ്യിൽ തട്ടി വിരലിന് പരുക്കേറ്റിരുന്നു. തുടർന്ന് ആ മത്സരവും നാലാം ടെസ്റ്റും നഷ്ടമായി. ആസ്ട്രേലിയയിൽവച്ചു തന്നെ ശസ്ത്രക്രിയ നടത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്. ആറാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണ്. ഏകദിന, ട്വന്റി-20 ടീമുകളിലേക്കും ജഡേജയെ പരിഗണിച്ചേക്കില്ലെന്നും സൂചനയുണ്ട്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് ജഡേജയുടെ റിഹാബിലിറ്റേഷൻ പ്രോഗ്രാം .