ന്യൂഡൽഹി : കൊവിഡ് കാരണം കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷ എഴുതാനാകാത്ത ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെട്ട കേസിൽ തീർപ്പുണ്ടാകും വരെ 2021ലെ വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന് കേന്ദ്രത്തിന് നിർദ്ദേശം നൽകി സുപ്രീംകോടതി.അവസരം നഷ്ടമായവർക്ക് ഇനിയൊരു ഊഴം കൂടി നൽകാനാകില്ലെന്ന് കേന്ദ്രം അറിയിച്ചതായി അഡി. സോളിസിറ്റർ ജനറൽ എസ്.വി.രാജു സത്യവാങ്മൂലം നൽകി . കേസ് 28ന് വീണ്ടും പരിഗണിക്കും. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം അപേക്ഷിച്ച പലർക്കും എഴുതാനായില്ലെന്നും ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും അവസാനത്തെ അവസരമായിരുന്നുവെന്നുമുള്ള ഹർജിയാണ് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ പരിഗണനയിലുള്ളത്.