SignIn
Kerala Kaumudi Online
Tuesday, 13 April 2021 2.23 PM IST

കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് 2072 പേർ

v-muraleedharan

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ ഡിസംബർ 31വരെ 2072 പേർ മരിച്ചെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. രാജ്യസഭയിൽ എം.വി ശ്രേയാംസ് കുമാർ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരിച്ചത് സൗദി അറേബ്യയിലാണ്. 906 പേർ. യു.എ.ഇ യിൽ 375 പേരും ഒമാനിൽ 166 പേരും മരിച്ചു.132 രാജ്യങ്ങളിൽ മരിച്ചവരുടെ വിവരങ്ങളാണ് വിദേശകാര്യ മന്ത്രാലയം സഭയിൽ വച്ചത്. ചൈന, അമേരിക്ക,യു.കെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ കണക്ക് ലഭ്യമായിട്ടില്ല.

വന്ദേഭാരത് മിഷന്റെ ഭാഗമായി ആകെ 40,11,903 പേരെ വിദേശ രാജ്യങ്ങളിൽ നിന്ന് മടക്കി എത്തിച്ചു.

തിരിച്ചെത്തിച്ചവരിൽ കൂടുതൽ പേർ മലയാളികളാണ്. 9,62,306 പേർ. വിദേശകാര്യമന്ത്രാലയത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ അഭ്യർത്ഥനയനുസരിച്ചാണ് മടക്കിക്കൊണ്ടുവന്നതെന്നും ഡോ.അൻപുമണി രാംദോസ് എം.പിയുടെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് വിദേശ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവാസി സംഘടനകളുമായി സഹകരിച്ച് വിവിധ ദൗത്യങ്ങൾ നടപ്പാക്കി. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികൾക്ക് താമസം,യാത്ര,ചികിത്സാ സൗകര്യങ്ങളും നൽകിയിരുന്നതായും മന്ത്രി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, V MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.