SignIn
Kerala Kaumudi Online
Saturday, 17 April 2021 7.50 PM IST

ജയിലുകളിൽ മനോബലം പകരാൻ ഇനി ആളുണ്ട്

kk

നടപടി കേരളകൗമുദി വാർത്തയെത്തുടർന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും 250 തടവുകാർ വരെയുള്ള ജയിലുകളിൽ കൗൺസലറുടെയും തസ്തിക സൃഷ്ടിക്കാനുള്ള സർക്കാർ തീരുമാനം ജയിൽവകുപ്പിന് ആശ്വാസമാകുന്നു.

ജയിലുകളിൽ ആത്മഹത്യയും ആത്മഹത്യാപ്രവണതയും വർദ്ധിക്കുമ്പോഴും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും സേവനം ആവശ്യാനുസരണം ലഭിക്കുന്നില്ലെന്ന് ഡിസംബറിൽ കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്നാണ് നടപടിയുണ്ടായത്.

തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഓരോതസ്തികയും 250 തടവുകാർ വരെയുള്ള ജയിലുകളിൽ തടവുകാരുടെ മാനസിക സമ്മർദ്ദം മറികടക്കാൻ സഹായിക്കുന്ന കൗൺസലറുടെ തസ്‌തികയുമാണ് സൃഷ്ടിക്കുന്നത്. വനിതാ ജയിലിലെ കാര്യം വ്യക്തമല്ല.

ജനുവരിയിൽ കോഴിക്കോട് സബ് ജയിലിൽ മാങ്കാവ് കുറ്റിയിൽത്താഴം സ്വദേശി ബീരാൻ കോയ ആത്മഹത്യ ചെയ്‌തതാണ് ഒടുവിലത്തെ സംഭവം. വ്യാജ പീഡന കേസിലാണ് കോയയെ അറസ്റ്റ് ചെയ്തതെന്ന ബന്ധുക്കളുടെ ആരോപണത്തിൽ അന്വേഷണം നടക്കുകയാണ്.

 30 % ചികിത്സവേണ്ടവർ

മൂന്ന് സെൻട്രൽ ജയിലുകളിലെ 30 ശതമാനം തടവുകാർക്ക് മാനസികാരോഗ്യത്തിന് ചികിത്സവേണം. ആഴ്ചയിലോ, രണ്ടാഴ്ചയിലോ ഒരിക്കൽ എത്തുന്ന സൈക്യാട്രിസ്റ്റിനെ ആശ്രയിച്ചാണ് നിലവിലെ ചികിത്സ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JAIL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.