ബി.എഡ് പ്രവേശനം
ജനറൽ/മറ്റ് സംവരണ വിഭാഗക്കാർക്ക് ബസേലിയസ് മാർത്തോമാ മാത്യൂസ് II ട്രെയിനിംഗ് കോളേജിൽ സ്പോട്ട് അലോട്ട്മെന്റ് - ഫെബ്രുവരി 20 - ന്
ബസേലിയസ് മാർത്തോമാ മാത്യൂസ് II ട്രെയിനിങ് കോളേജിൽ ഒന്നാം വർഷ ബി.എഡ്. കോഴ്സിലേക്ക് അധികമായി അനുവദിച്ച 25 സീറ്റുകളിലേക്ക് ജനറൽ / മറ്റ് സംവരണ വിഭാഗക്കാർക്ക് ബി.എഡ്. ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, സോഷ്യൽസയൻസ്, നാച്ചുറൽസയൻസ്, ഫിസിക്കൽസയൻസ് വിഷയങ്ങളിൽ സ്പോട്ട് അലോട്ട്മെന്റ് 20 - ന് കോളേജ് തലത്തിൽ നടത്തും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ടും അഡ്മിഷൻ ഫീസും (SC/ST – Rs. 230/- മറ്റുള്ളവർക്ക് – Rs. 1130/-) കൊണ്ടുവരണം. നിലവിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികളെ മാത്രമാണ് പരിഗണിക്കുന്നത്. കോളേജ് ട്രാൻസ്ഫർ/ കോഴ്സ് ട്രാൻസ്ഫർ ഒന്നും തന്നെ പരിഗണിക്കില്ല.
ഒഴിവുള്ള സീറ്റുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ (http://admissions.keralauniversity.ac.in)പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾ 10 മണിക്ക് തന്നെ കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പുതുക്കിയ പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (എസ്.ഡി.ഇ.) ഡിഗ്രിയുടെ Library classification and cataloguing (LISB43) തിയറി പരീക്ഷ ഫെബ്രുവരി 26 ലേക്ക് മാറ്റി. എസ്.ഡി.ഇ കാര്യവട്ടമാണ് പരീക്ഷാകേന്ദ്രം.
അഞ്ചാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രി പരീക്ഷ ഫെബ്രുവരി 26 ലെക്ക് മാറ്റി.
പരീക്ഷാ ഫീസ്
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽ എൽ.ബ പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 1 വരെയും 400 രൂപ പിഴയോടെ മാർച്ച് 3 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ബി.എ./ബി.എ. അഫ്സൽ ഉൽ ഉലാമ ആന്വൽ സ്കീം പ്രൈവറ്റ്/വിദൂരവിദ്യാഭ്യാസം മൂന്നാം വർഷം റീ-രജിസ്ട്രേഷൻ എടുക്കുന്നവർക്ക് പിഴകൂടാതെ മാർച്ച് 3 വരെയും 150 രൂപ പിഴയോടെ 8 വരെയും 400 രൂപ പിഴയോടെ മാർച്ച് 12 വരെയും ഫീസടയ്ക്കാം.
സീറ്റൊഴിവ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എം.ഫിൽ 2020 - 2021 ബാച്ചിലേക്കുളള പ്രവേശനത്തിന് ബോട്ടണി, ഇക്കണോമിക്സ്, ഹിന്ദി, മലയാളം വകുപ്പുകളിൽ ഓരോ എസ്.ടി സീറ്റ് ഒഴിവുണ്ട്. സംസ്കൃത കോളേജിൽ സംസ്കൃതം എം.ഫിൽ. കോഴ്സിനും ഒരു എസ്.ടി സീറ്റ് ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 22 ന് 10 മണിക്ക് അതത് കോളേജിലെ വകുപ്പദ്ധ്യക്ഷന്മാരുടെ മുന്നിൽ ഹാജരാകണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എസ് സി. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2014 - 2016 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ് (2018 അഡ്മിഷൻ - റഗുലർ/2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്) കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 1 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി./ബി.കോം.എൽ എൽ.ബി./ബി.ബി.എ.എൽ എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 1 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസവിഭാഗം ക്ലാസില്ല
വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നാം സെമസ്റ്റർ യു.ജി പ്രോഗ്രാമുകളുടെ ഓൺലൈൻ ക്ലാസുകൾ ഫെബ്രുവരി 20 ഉണ്ടായിരിക്കില്ല. മറ്റ് ദിവസങ്ങളിലെ ക്ലാസുകൾക്ക് മാറ്റമില്ല.