SignIn
Kerala Kaumudi Online
Sunday, 28 February 2021 10.28 PM IST

നമ്മളൊരു മീന മാത്രമാണ് ജീവിതത്തിൽ, റാണിയല്ല! ദൃശ്യം 2 പഠിപ്പിച്ചതിത്ര മാത്രമെന്ന് ശാരദക്കുട്ടി

saradhakutty

രണ്ട് ദിവസം മുമ്പാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ സിനിമയെക്കുറിച്ചുള്ള ചർച്ചകളും, നിരൂപണവും, ട്രോളുമൊക്കെയായിരുന്നു സോഷ്യൽ മീഡിയ നിറയെ. പൃഥ്വിരാജ് ഉൾപ്പടെയുള്ള പ്രമുഖർ സിനിമയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ദൃശ്യം 2 നെക്കുറിച്ച് എഴുത്തുകാരിയും അദ്ധ്യപികയുമായ ശാരദക്കുട്ടി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രം തന്നെ പഠിപ്പിച്ചത് എന്താണെന്നാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നമ്മളൊരു മീന മാത്രമാണ് ജീവിതത്തിലെന്നും റാണിയല്ലെന്നും അവർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ദൃശ്യം 2 എന്നെ പഠിപ്പിച്ചതിത്ര മാത്രം ജീവിതത്തെ നേരിടുമ്പോൾ പെണ്ണുങ്ങളേ, നമ്മൾ മീനയുടെ ടൈറ്റായി പിൻ ചെയ്ത സാരി ഓർമ്മിക്കണം. അലസമായ വിടർന്ന ആ കൺപീലിയും കാറ്റിലിളകുന്ന നേർമ്മയേറിയ മുടിയും ഓർക്കണം. ജോർജൂട്ടിയെ ഇപ്പോ പോലീസ് പിടിക്കുമെന്നാകുന്ന സമയത്ത് കരഞ്ഞു വന്ന് 'ഞാനാണെല്ലാത്തിനും കാരണക്കാരി ' എന്നു പറയുന്ന സമയത്തെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ? അങ്ങനെയൊക്കെയേ ജീവിതത്തോടാകാവൂ. അല്ലാതെ ഒരു മാതിരി ഗീതാപ്രഭാകറിനെപ്പോലെ അലറുകയും കണ്ണു തുറിക്കുകയും എന്തൊരോവറാണതൊക്കെ . നമ്മളെപ്പോഴും ഓർക്കണം , നമ്മളൊരു മീന മാത്രമാണ് ജീവിതത്തിൽ റാണിയല്ല. സമചിത്തത കൈവിടുന്നുവെന്നു തോന്നുമ്പോൾ നമ്മൾ മീനയാണെന്ന്, മീന മാത്രമാണെന്ന് മറക്കാതിരിക്കുക. പിന്നെല്ലാം ഓക്കെ . എസ്.ശാരദക്കുട്ടി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FB POST, DRISHYAM, SARADHAKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.