SignIn
Kerala Kaumudi Online
Friday, 23 April 2021 1.33 PM IST

ആ ഡാൻസുകാരത്തി, അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്, എന്താ അവളുടെ പേര്, ആ ആശാ ശരത്ത്; വീഡിയോ കണ്ട നടിയുടെ പ്രതികരണം

asha-sharath

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2ന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ഇറങ്ങി. ഇപ്പോഴിതാ ചിത്രം കണ്ട് ഒരു വീട്ടമ്മയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


സിനിമ കണ്ടിട്ട് ആശാ ശരത്തിന് ഒരെണ്ണം കൊടുക്കാനാ തോന്നിയതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ലൈല എന്ന വീട്ടമ്മ പറയുന്നത്. ഇവരുടെ മകനാണ് ഈ രസകരമായ വീഡിയോ പകർത്തിയത്. 'മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ.ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ... അവളുടെ ഭർത്താവ് പാവമാണ്..ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ...' എന്നാണ് വീട്ടമ്മ പറയുന്നു.

വീഡിയോ സാക്ഷാൽ ആശാ ശരത്തും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ..' എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൊല്ലപ്പെട്ട വരുണിന്റെ അമ്മയായ ഗീതാ പ്രഭാകറിന്റെ വേഷത്തിലാണ് ചിത്രത്തിൽ ആശാ ശരത്ത് എത്തിയത്. ഗീതാ പ്രഭാകർ ജോർജുകുട്ടിയുടെ മുഖത്തടിക്കുന്ന രംഗവും ഇതിനോടകം ചർച്ചയായിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASHA SHARATH, DRISHYAM 2, FACEBOOK VIDEO
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.