SignIn
Kerala Kaumudi Online
Friday, 23 April 2021 1.25 PM IST

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ആദ്യം,​ സൂചന നൽകി പ്രധാനമന്ത്രി

kerala-election

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് ആദ്യവാരം പ്രഖ്യാപിക്കും. അസാമിൽ വിവിധ വികസന പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
2016ൽ മാർച്ച് 4നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സമാനമായി ഈ മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. അസാമിലെ ദേമാജി ജില്ലയിൽ 3000 കോടിയുടെ വിവിധ പ്രോജ്കടുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മോദി .

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുന്നോടിയായി അസാം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയിരുന്നു. ഇവിടങ്ങളിലേക്ക് കേന്ദ്ര സേനയെയും അയച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.