SignIn
Kerala Kaumudi Online
Wednesday, 12 May 2021 10.55 PM IST

ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് വൻ വിജയം, വാടിത്തളർന്ന് കോൺഗ്രസ്

bjp

അഹമ്മദാബാദ്: ഗുജറാത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ വിജയം.

അഹമ്മദാബാദ്, ഭാവനഗർ, ജംനഗർ, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ 576 സീറ്റുകളിൽ ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഏറ്റവും അവസാനത്തെ റിപ്പോർട്ട് പ്രകാരം 449 സീറ്റുകൾ ബി.ജെ.പി നേടി. കോൺഗ്രസിന് 44 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ആംആദ്മി പാർട്ടി 19 സീറ്റുകൾ നേടി. ബി.എസ്.പി 3 സീറ്റുകൾ നേടി. സ്വതന്ത്ര്യൻ 1 സീറ്റിൽ വിജയിച്ചു.

2015ൽ ബി.ജെ.പിക്ക് 391ഉം കോൺഗ്രസിന് 174ഉം സീറ്റുകളിലാണ് വിജയിക്കാനായത്.

സൂറത്തിൽ കോൺഗ്രസിനെ ഞെട്ടിച്ച് ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്തെത്തി. 120 സീറ്റുകളാണ് സൂറത്ത് കോർപ്പറേഷനിൽ ആകെയുള്ളത്. ഇതിൽ 92 സീറ്റുകൾ ബി.ജെ.പി നേടി. ആം ആദ്മി പാർട്ടി 27 സീറ്റുകളിലും ജയിച്ചു.

അഹമ്മദാബാദ് കോർപ്പറേഷനിൽ 145 ൽ 126 സീറ്റും ബി.ജെ.പി നേടി. രാജ് കോട്ടിൽ 72 ൽ 68 സീറ്റും ഭാവ്നഗറിൽ 52 സീറ്റിൽ 44 സീറ്റും ജാംനഗറിൽ 64ൽ 50 സീറ്റും വഡോദരയിൽ 72 സീറ്റിൽ 65 സീറ്റും ബി.ജെ.പിക്ക് സ്വന്തമായി. അഹമ്മദാബാദിൽ 14, രാജ്‌കോട്ടിൽ 4, ജാംനഗറിൽ 11, ഭാവ്നഗറിൽ 8, വഡോദരയിൽ 7 എന്നിങ്ങനെയാണ് കോൺഗ്രസിന്റെ പ്രകടനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, GUJARAT MUNICIPAL ELECTION RESULTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.