തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള കൊവിഡ് വാക്സിനേഷന് തുടക്കമായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാംമീണ ആദ്യ വാക്സിൻ സ്വീകരിച്ചു. കൊവിഷീൽഡ് വാക്സിനാണ് സ്വീകരിച്ചത്. വാക്സിനേഷനായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ഡാറ്റാ ബേസ് തയ്യാറാക്കി കൊവിഡ് പോർട്ടലിൽ നൽകാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.