ഷൂട്ടിംഗ് ഏപ്രിലിൽ;നായിക മൃണാൾ താക്കൂർ
മഹാനടിക്ക് ശേഷം ദുർഖർ സൽമാൻ നായകനായകുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ ആദ്യവാരം ഹൈദരാബാദിൽ തുടങ്ങും. കാശ്മീരിലാണ് മറ്റൊരു ലൊക്കേഷൻ. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഇൗ പീര്യഡ് ഡ്രാമയിൽ ഋത്വിക് റോഷൻ നായകനായ സൂപ്പർ 30 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മൃണാൾ സിംഗാണ് നായിക. ദുൽഖറിന്റെ കഴിഞ്ഞ ജന്മദിനത്തിലാണ് ഇൗ ചിത്രം അനൗൺസ് ചെയ്തത്. ഒരു ലെഫ്ട്നന്റിന്റെ വേഷത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. റാം എന്നാണ് കഥാപാത്രത്തിന്റെ പേര്.
വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സ്വപ്ന സിനിമ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് വിശാൽ ചന്ദ്രശേഖറാണ്.ഇപ്പോൾ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് ദുൽഖർ. തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്ന ഇൗ ചിത്രം കൊല്ലത്തേക്ക് ഷിഫ്ട് ചെയ്തതു.
വീണ്ടും തിരുവനന്തപുരത്ത് തിരിച്ചെത്തും. ഏപ്രിൽ ആദ്യവാരം വരെ തിരുവനന്തപുരത്ത് ചിത്രീകരണമുണ്ട്. കാസർഗോഡാണ് മറ്റൊരു ലൊക്കേഷൻ. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ഇൗ ചിത്രം നിർമ്മിക്കുന്നത്. ബോബി- സഞ്ജയിന്റേതാണ് സ്ക്രിപ്ട്.