SignIn
Kerala Kaumudi Online
Wednesday, 12 May 2021 6.31 AM IST

ഏപ്രിൽ മുതൽ വേണം പാസഞ്ചർ എയർബാഗ്

cars

 ഏപ്രിൽ മുതൽ വിപണിയിലെത്തുന്ന പുത്തൻ കാറുകൾക്ക് ഫ്രണ്ട് പാസഞ്ചർ എയർബാഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ വിപണിയിലെത്തുന്ന എല്ലാ പുത്തൻ കാറുകൾക്കും ഫ്രണ്ട് പാസഞ്ചർ എയർബാഗുകൾ നിർബന്ധമാക്കി കേന്ദ്രസർക്കാരിന്റെ ഉത്തരവ്. നിലവിൽ വിപണിയിലുള്ള പുത്തൻ കാറുകൾ വിറ്റഴിക്കാൻ ആഗസ്‌റ്റ് 31വരെ സമയമുണ്ട്. അതിനുശേഷം അവയും ഫ്രണ്ട് പാസഞ്ചർ എയർബാഗ് ഘടിപ്പിച്ച ശേഷമേ വിൽക്കാനാകൂ എന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ വ്യക്തമാക്കി.

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി സമിതിയുടെ നിർദേശ പ്രകാരമാണ് ഉത്തരവ്. വാഹനങ്ങളുടെ വില പരിഗണിക്കാതെ എയർബാഗുകൾ നിർബന്ധമാക്കിയെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡ്രൈവർക്കുള്ള എയർബാഗ് 2019 ജൂലായ് ഒന്നുമുതൽ നിർബന്ധമാണ്. ഡ്രൈവർക്കൊപ്പം സമീപത്തെ സീറ്റിൽ മുൻനിരയിൽ യാത്രചെയ്യുന്ന കോ-ഡ്രൈവർക്കും എയർബാഗ് നിർബന്ധമാക്കുന്നതാണ് പുതിയ ഉത്തരവ്.

ഡ്രൈവർക്ക് മാത്രമായി ഒരു എയർബാഗ് നിർബന്ധമാക്കിയത് കൊണ്ടായില്ലെന്നും കോ-ഡ്രൈവർക്കും അപകടങ്ങളിൽ സാരമായ പരിക്കുണ്ടാവുകയോ മരണം സംഭവിക്കുകയോ ചെയ്യാമെന്നും അതിനാൽ ഫ്രണ്ട് പാസഞ്ചർ എയർബാഗും നിർബന്ധമാക്കണമെന്നായിരുന്നു സുപ്രീംകോടതി സമിതിയുടെ ശുപാർശ. സ്പീഡ് അലർട്ട്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ പുത്തൻ കാറുകളിൽ ഇപ്പോൾ നിർബന്ധമാണ്. എന്നാൽ, ഏറ്റവും അനിവാര്യമായ എയർബാഗുകൾ നിർബന്ധമാക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു.

ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ് ആക്‌ട്, 2016ലെ ഓട്ടോമോട്ടീവ് ഇൻഡസ്‌ട്രി സ്‌റ്റാൻഡേർഡ്സ് (എ.ഐ.എസ്) ചട്ടം ഭേദഗതി ചെയ്‌താണ് പുതിയ നോട്ടിഫിക്കേഷൻ കേന്ദ്രം പുറത്തിറക്കിയത്. റോഡ് അപകടങ്ങളിൽ യാത്രികർക്ക് ഗുരുതരപരിക്കോ മരണമോ സംഭവിക്കുന്നത് തടയുക മാത്രമല്ല, ഗ്ളോബൽ എൻ.സി.എ.പി റേറ്റിംഗിൽ ഇന്ത്യൻ കാറുകൾക്ക് ഉയർന്ന റേറ്റിംഗ് ഉറപ്പാക്കുക കൂടിയാണ് പുതിയ നീക്കങ്ങളുടെ ലക്ഷ്യം.

പുത്തൻ കാറിന്

വില ഉയരും

ഫ്രണ്ട് പാസഞ്ചർ എയർബാഗ് നിർബന്ധമാക്കിയതോടെ ഏപ്രിൽ ഒന്നുമുതൽ വിപണിയിലെത്തുന്ന പുത്തൻ കാറുകൾക്ക് നേരിയ വിലക്കയറ്റുണ്ടാകും. 5,000 മുതൽ 20,000 രൂപവരെ വിലവർദ്ധന എൻട്രി-ലെവൽ മോഡലുകൾക്ക് പ്രതീക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, AIR BAGS, NEW CARS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.