SignIn
Kerala Kaumudi Online
Thursday, 13 May 2021 6.09 PM IST

കൈപ്പിടിയിൽ ഒതുങ്ങാത്ത കായംകുളം

s

ആലപ്പുഴ : ഇടയ്ക്കിടയ്ക്ക് സ്വഭാവം മാറുന്ന മണ്ഡലമാണ് കായംകുളം. എപ്പോഴാണ് ആ സ്വഭാവമാറ്റം എന്നറിയാനാവില്ല. ഇവിടെ കടപുഴകി വീണവരിൽ തച്ചടിപ്രഭാകരൻ, എം.കെ.രാഘവൻ,എം.കെ.ഹേമചന്ദ്രൻ, ജി.സുധാകരൻ എന്നീ മഹാരഥൻമാരുമുണ്ട്. ഔദ്യോഗിക പ്രഖ്യാപന ഉണ്ടായില്ലെങ്കിലും സിറ്റിംഗ് എം.എൽ.എ യു.പ്രതിഭയായിരിക്കും ഇക്കുറിയും എൽ.ഡി.എഫിനായി കളത്തിലിറങ്ങുക.

ഡി.സി.സി പ്രസിഡന്റ് എം.ലിജുവിനാണ് യു.ഡി.എഫിൽ സാദ്ധ്യത.1957ൽ മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 15തിരഞ്ഞെടുപ്പുകളിൽ ഒൻപത് തവണ ഇടതോട് ചേർന്നും ആറ് തവണ വലതോട് ചേർന്നുമാണ് കായംകുളം നിന്നത്. 2011ൽ മണ്ഡലം പുനർ നിർണ്ണയത്തിന് ശേഷം നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും വിജയം ഇടത് മുന്നണിക്കായിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഭക്ക് ലഭിച്ച ഭൂരിപക്ഷം 11,857 വോട്ടായിരുന്നു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലീഡ് കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില പരിശോധിച്ചാൽ ഇടത് മുന്നണിക്ക് വ്യക്തമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു.

കഴിഞ്ഞ നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ ശക്തമായ സാന്നിദ്ധ്യം ഇവിടെ തെളിയിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിലെ ഷാജി എം.പണിക്കർ 20,000ത്തോളം വോട്ടുകൾ നേടി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ വോട്ടുവിഹിതം 32,748 വോട്ടായി വർദ്ധിച്ചു. ചെട്ടികുളങ്ങര, കൃഷ്ണപുരം, പത്തിയൂർപഞ്ചായത്തുകളിൽ എൻ.ഡി.എയുടെ ശക്തി യു.ഡി.എഫിന് ദോഷകരമായി. ചെട്ടികുളങ്ങരയിൽ യു.ഡി.എഫിനേക്കാൾ മുന്നിലെത്തുകയും പത്തിയൂരിൽ ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തു.

മണ്ഡല ചരിത്രം

ആലപ്പുഴ, കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന മണ്ഡലം. കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി നീണ്ടുകിടക്കുന്നു. മൂന്ന് ധനകാര്യമന്ത്രിമാരെ സംഭാവന ചെയ്ത നാട് (പി.കെ.കുഞ്ഞ്. തച്ചടിപ്രഭാകരൻ,എം.കെ.ഹേമചന്ദ്രൻ ). ഈഴവർക്ക് നിർണായക സ്വാധീനം. നായർ, മുസ്ളീം, ക്രൈസ്തവ വോട്ടുകളും പ്രബലം.

വോട്ടർമാർ 2021

ആകെവോട്ടർമാർ- 208620

പുരുഷ- 98358

സ്ത്രീ- 110261

ട്രാൻസ്ജെൻഡർ- ഒന്ന്

പ്രദേശം

കായംകുളം നഗരസഭ, ദേവികുളങ്ങര, പത്തിയൂർ, കണ്ടല്ലൂർ, കൃഷ്ണപുരം, ചെട്ടികുളങ്ങര, ഭരണിക്കാവ് എഞ്ചായത്തുകൾ . കണ്ടല്ലൂർ, കൃഷ്ണപുരം ഒഴികെ മുഴുവൻ പഞ്ചായത്തുകളും ഭരണിക്കാവ്, കൃഷ്ണപുരം, പത്തിയൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ബ്ളോക്ക് പഞ്ചായത്തുകളിലും ഭരണം ഇടത് മുന്നണിക്കാണ്.

മുൻ വിജയികൾ

1957, 1960- കെ.ഒ.ഐഷാബായി(സി.പി.ഐ)

1965-സുകുമാരൻ(സി.പി.എം)

1967-പി.കെ.കുഞ്ഞ്(എസ്.എസ്.പി)

1970,1977-കുഞ്ഞുകൃഷ്ണപിള്ള(കോൺഗ്രസ്)

1980,1982, 1991-തച്ചടിപ്രഭാകരൻ(കോൺഗ്രസ്)

1987-എം.ആർ.ഗോപാലകൃഷ്ണൻ(സി.പി.എം)

1996-ജി.സുധാകരൻ(സി.പി.എം)

2001-എം.എം.ഹസൻ(കോൺഗ്രസ്)

2006,2011-സി.കെ.സദാശിവൻ(സി.പി.എം)

2016-യു.പ്രതിഭ(സി.പി.എം)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.