ബാഗ്ദാദ്: നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ തന്റെ ചരിത്ര പ്രസിദ്ധമായ ഇറാക്ക് പര്യടനം അവസാനിപ്പിച്ചു. സംഘർഷബാധിത നഗരങ്ങളിലെ മുസ്ലീം, ക്രിസ്ത്യൻ നേതാക്കളെ സന്ദർശിച്ച് യുദ്ധത്തിൽ സമാധാനവും സഹവർത്തിത്വവും ഉറപ്പുവരുത്തണമെന്ന് ആഹ്വാനം ചെയ്തശേഷമാണ് തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് അദ്ദേഹം യാത്രപറഞ്ഞത്. തന്റെ സന്ദർശനത്തിന്റെ അവസാന നിമിഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു.. ഇറാഖ് എപ്പോഴും എന്നോടൊപ്പം ഉണ്ടാകും, എന്റെ ഹൃദയത്തിൽ.
മാർപ്പാപ്പ തിരിച്ചുപോകുന്നതിന് മുൻപ് ഐസിസിന്റെ ശക്തി കേന്ദ്രമായ മൊസൂൾ ഉൾപ്പടെയുള്ള നഗരങ്ങളിൽ പര്യടനം നടത്തി.
ഇറാക്കിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. മെഷിൻ ഗൺ ഘടിപ്പിച്ച മിലിട്ടറി പിക്ക് അപ്പ് ട്രക്കുകൾ, തോക്കുധാരികളായ സുരക്ഷ ഉദ്യോഗസ്ഥർ എന്നിവർ മാർപ്പാപ്പയ്ക്ക് സുരക്ഷ നൽകി.