SignIn
Kerala Kaumudi Online
Tuesday, 18 May 2021 12.57 PM IST

'ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല, അതിന്റെ പ്രസക്തിയും അർത്ഥവും അറിയില്ല'; കമൽഹാസനുമായി ഇടഞ്ഞ് സിപിഎം

kamal-haasan

ചെന്നൈ: ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ അർത്ഥത്തെയും പ്രസക്തിയെയും കുറിച്ചും മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമൽഹാസന് അറിയില്ലെന്ന് തമിഴ്‌നാട്ടിൽ നിന്നുമുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയിൽ നിന്നും 25 കോടി രൂപ വാങ്ങിയാണ് കമ്യൂണിസ്റ്റ് പാർട്ടികൾ അവരുമായി സഖ്യമുണ്ടാക്കിയതെന്ന നടന്റെ ആരോപണത്തോട് ഒരു മലയാള വാർത്താ മാദ്ധ്യമത്തിന്റെ ഓൺലൈൻ വിഭാഗത്തോട് പ്രതികരിക്കുകയിരുന്നു സിപിഎം നേതാവ്. കമൽഹാസന്റെ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെന്നും ജി രാമകൃഷ്ണൻ പറഞ്ഞു.

സിപിഎം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടെന്നും കമൽഹാസൻ പറഞ്ഞിരുന്നു. ഡി എം കെയിൽ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റിയെന്നും കമൽ ഹാസൻ പറയുന്നു. സിപിഎം പരസ്യമായാണ് കോടികൾ ഡിഎംകെയിൽ നിന്നും വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുകയാണ്. നിരവധി ഇടത് പാർട്ടികളുമായി താൻ ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

കേരളത്തിലെ പോലെയല്ല തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടി. ഇവിടെ പരസ്യമായി കോടികൾ വാങ്ങിയാണ് സി പി എം മുന്നണിയിൽ ചേർന്നത്. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമം ഉണ്ട്. ഫണ്ടിംഗ് എന്ന് പറഞ്ഞാലും യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇസത്തിൽ മുറുകെ പിടിച്ചാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ല. മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കൾ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു.

സ്റ്റാലിനെ വിശ്വസിക്കാൻ കഴിയില്ല. ഭരണം തിരിയുന്നിടത്തേക്ക് അവർ തിരിയും. തോളിലെ തോർത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിയ്‌ക്കൊപ്പവും ഉണ്ടാവില്ല. മക്കൾ നീതി മയ്യം കാലത്തിന്റെ ആവശ്യമാണെന്നും കമൽ ഹാസൻ പറഞ്ഞു. സീതാറാം യെച്ചൂരിയുടെ മുൻവിധിയാണ് സഖ്യം അസാധ്യമാക്കിയത്. തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വില കുറച്ച് കണ്ടു. താൻ അങ്ങോട്ട് വരുന്നതിനെക്കാൾ നിങ്ങൾ ഇങ്ങോട്ട് വരുന്നതാണ് നല്ലതെന്ന് കോൺഗ്രസിനോട് പറഞ്ഞിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, KAMAL HAASAN, CINEMA, CPM, KERALA, TAMILNADU, DMK, MAKKAL NEETHI MAYYAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.