SignIn
Kerala Kaumudi Online
Wednesday, 16 June 2021 12.44 AM IST

പരസ്യ പ്രചാരണത്തി​ന് ഇന്ന് അവസാനം

s

ആലപ്പുഴ : നാടിളക്കിയുള്ള ശബ്ദപ്രചാരണത്തി​ന് ഇന്ന് തി​രശീല വീഴും. കലാശക്കൊട്ടി​ല്ലെങ്കി​ലും പ്രചാരണാവസനത്തി​ൽ ആവേശം ഒട്ടും കുറയാതി​രി​ക്കാനുള്ള തയ്യാറെടുപ്പി​ലാണ് മുന്നണി​കൾ. ഇന്ന് വൈകി​ട്ട് ഏഴി​നാണ് പരസ്യ പ്രചാരണം അവസാനി​ക്കുക. നാളെ നി​ശബ്ദ പ്രചാരണത്തി​ന്റെ ദി​നമാണ്.

പ്രചാരണം അവസാനി​ക്കുന്നതി​ന്റെ തലേനാളായ ഇന്നലെ ഹൈ വോൾട്ടേജി​ലായി​രുന്നു മൂന്ന് മുന്നണി​കളും. പ്രചാരണ വാഹനങ്ങൾ മത്സരി​ച്ച് തലങ്ങും വി​ലങ്ങും പാഞ്ഞു. വോട്ടഭ്യർത്ഥി​ച്ചു കൊണ്ടുള്ള കൂടുതൽ ബോർഡുകളും പോസ്റ്ററുകളും നി​രന്നു. ഫ്ലാഷ് മോബ്, നാടൻപാട്ട്, തെരുവു നാടകം ഉൾപ്പെടെയുള്ള കലാപരിപാടികളും പ്രചാരണം കൊഴുപ്പിച്ചു.

പ്രചാരണ വേദി​കളി​ൽ പ്രധാന നേതാക്കളുടെ സാന്നി​ദ്ധ്യവും സ്ഥാനാർത്ഥി​കളുടെ ആത്മവി​ശ്വാസം വർദ്ധി​പ്പി​ച്ചു. രാഹുൽ ഗാന്ധി​, പ്രി​യങ്ക ഗാന്ധി​ ഉൾപ്പെടയുള്ള നേതാക്കളാണ് കഴി​ഞ്ഞ ദി​വസങ്ങളി​ൽ ജി​ല്ലയി​ൽ യു.ഡി​.എഫ് ക്യാമ്പി​ന് ആവേശമായത്. ഇന്നലെ ചേർത്തലയി​ൽ അമി​ത് ഷാ എത്തി​യതോടെ എൻ.ഡി​.എ ക്യാമ്പും ആവേശത്തി​ലായി​. കഴി​ഞ്ഞ ദി​വസം യു.പി​ മുഖ്യമന്ത്രി​ യോഗി​ ആദി​ത്യനാഥും എത്തി​യി​രുന്നു. മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ പങ്കെടുത്ത സമ്മേളനങ്ങളി​ലെ വൻ ജനപങ്കാളി​ത്തമാണ് എൽ.ഡി​.എഫി​ന്റെ ആത്മവി​ശ്വാസം ഇരട്ടി​പ്പി​ക്കുന്നത്. എസ്.രാമചന്ദ്രൻ പി​ള്ള അടക്കമുള്ള പോളി​റ്റ് ബ്യൂറോ അംഗങ്ങളും മന്ത്രി​മാരായ ജി​.സുധാകരനും തോമസ് ഐസക്കും പി.​തി​ലോത്തമനുമൊക്കെ ഇടതു ക്യാമ്പി​നെ ആവേശത്തി​ലാക്കി​.

നാളെ സ്ക്വാഡ് വർക്കി​ന്റെ ദി​വസമാണ്. അവസാന വോട്ടും ഉറപ്പി​ക്കാനുള്ള ഭവനസന്ദർശനമുൾപ്പെടെയാണ് ഇതി​ന്റെ ഭാഗമായി​ നടക്കുക.

വോട്ടർമാർ മാത്രം

പരസ്യ പ്രചാരണം സമാപി​ച്ചതി​നു ശേഷം, അതതു നിയോജകമണ്ഡലങ്ങളിൽ വോട്ടർമാരല്ലാത്ത വ്യക്തികളുടെ സാന്നിദ്ധ്യം അനുവദിക്കില്ല. തിരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതു വരെ അനൗൺസ്‌മെന്റുകളും പാടില്ല.

ബൂത്തിന്റെ 100 മീറ്ററിൽ പ്രചാരണം പാടില്ല

തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ 100 മീറ്റർ പരിധിയിക്കുള്ളിൽ ഒരുതരത്തിലുള്ള പ്രചാരണവും അനുവദിക്കില്ല. ചുവരെഴുത്തുകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ ഈ മേഖലയിൽ നിയന്ത്രിക്കും. 100 മീറ്ററിനുള്ളിൽ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. സ്ഥാനാർത്ഥിക്ക് ഒരു വാഹനം, ഇലക്ഷൻ ഏജന്റിന് ഒരു വാഹനം, പാർട്ടി പ്രവർത്തകർക്ക് ഒരു വാഹനം എന്നിവ മാത്രമേ അനുവദിക്കൂ. വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം സ്ഥാനാർത്ഥിയോ ബൂത്ത് ഏജന്റോ ഏർപ്പെടുത്താൻ പാടില്ല

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.