SignIn
Kerala Kaumudi Online
Sunday, 09 May 2021 11.19 PM IST

പ്ളാങ്ക് ചലഞ്ചുമായി കനിഹയും

kaniha

ഇൻസ്റ്റഗ്രാമിൽ ഇൻസ്റ്റന്റ് ഹിറ്റായ പ്ളാങ്ക് ചലഞ്ചിന്റെ ഭാഗമായി അഭിനേത്രി കനിഹയും. കൈമുട്ട് വരെ നിലത്തമർത്തി പുഷ് അപ്പിന്റെ മാതൃകയിലുള്ള വ്യായാമം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത ശേഷം അതേപോലെ 'പ്ളാങ്ക് എക്സർസൈസ്" ചെയ്യാൻ ചങ്ങാതി​മാരെ ചലഞ്ച് ചെയ്യുന്നതാണ് പ്ളാങ്ക് ചലഞ്ച്. കനി​ഹയുടെ പ്ളാങ്ക് ചലഞ്ച് വീഡി​യോ ആരാധകർക്കി​ടയി​ൽ തരംഗമായത് അതി​വേഗമാണ്.

തെന്നി​ന്ത്യൻ ഭാഷകളി​ലെല്ലാം അഭി​നയി​ച്ച് കഴി​ഞ്ഞ കനി​ഹ പി​ന്നണി​ ഗാനരംഗത്തും തന്റെ സാന്നി​ദ്ധ്യമറി​യി​ച്ചി​ട്ടുണ്ട്.

1999-ൽ മിസ് മധുരയായി തിരഞ്ഞെടുക്കപ്പെട്ട കനിഹ 2001-ൽ നടന്ന മിസ്. ചെന്നൈ മത്സരത്തിൽ റണ്ണർ അപ്പ് ആകുകയും ചെയ്തു.

മണിരത്നം നിർമ്മിച്ച് സുശിഗണേശൻ സംവിധാനം ചെയ്ത ഫൈവ് സ്റ്റാർ എല്ല തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ കനിഹയെ മലയാളികളുടെ പ്രിയങ്കരിയാക്കിയത് പഴശിരാജയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANIHA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.