SignIn
Kerala Kaumudi Online
Sunday, 26 September 2021 4.07 PM IST

അനോണിമസ്: 3

anon

ഡ​ൽ​ഹി​യി​ൽ​ ​തി​രി​കെ​ ​മു​റി​യി​ൽ​ ​എ​ത്തി​യി​ട്ടും​ ​സി​ദ്ദൂ​ന് ​തോ​ന്നി​ ​താ​ൻ​ ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ളാ​യി​ ​ഉ​റ​ങ്ങി​യി​ട്ടേ​ ​ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന്.​ ​മ​ന​സ് ​വ​ല്ലാ​തെ​ ​ക്ഷീ​ണി​ച്ചു​ ​പോ​യി​രി​ക്കു​ന്നു.​ ​മ​ന​സി​ന്റെ​ ​ക്ഷീ​ണം​ ​ശ​രീ​ര​ത്തെ​യും​ ​ബാ​ധി​ച്ചി​രി​ക്കു​ന്നു.​ ​വ​ന്ന​യു​ട​ൻ​ ​ഷ​ർ​മി​യെ​ ​വി​ളി​ക്കാം​ ​എ​ന്നു​ ​ക​രു​തി​യെ​ങ്കി​ലും​ ​വേ​ണ്ട​ ​എ​ന്നു​ ​വ​ച്ചു.​ ​ചെ​ന്നു​ ​കാ​ണാ​ൻ​ ​വ​യ്യ.​ ​അ​വ​ളോ​ട് ​വ​ന്നു​ ​കാ​ണാ​ൻ​ ​പ​റ​യാം.​ ​സി​ദ്ദു​ ​അ​വ​ൾ​ക്ക് ​ഒ​രു​ ​ടെ​ക്സ്റ്റ് ​അ​യ​ച്ചു.​ ​ഓ​ഫീ​സി​ൽ​ ​പോ​കു​ന്ന​ത് ​ര​ണ്ടു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞു​ ​മ​തി.​ ​ക്ഷീ​ണ​മൊ​ക്കെ​ ​ഒ​ന്നു​ ​മാ​റ​ട്ടെ.
ഓ​ഫീ​സ്...​പ്രോ​ജ​ക്ട്?...​ ​ക്ലൈ​ന്റ് ​മീ​റ്റിം​ഗി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​സു​പ്ര​ധാ​ന​ ​തീ​രു​മാ​ന​ങ്ങ​ൾ..​ ​എ​ന്താ​യി​ട്ടു​ണ്ടാ​വും​?​ ​ഓ​ഫീ​സി​ലെ​ ​സു​ഹൃ​ത്ത് ​റാം​ ​മോ​ഹ​ന് ​ഒ​രു​ ​ടെ​ക്സ്റ്റ് ​ മെ​സേ​ജ് ​ ഇ​ട്ടു.​ ​താ​ൻ​ ​ഡ​ൽ​ഹി​യി​ൽ​ ​മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ന്നു​വെ​ന്നും,​ ​ര​ണ്ടു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​ഓ​ഫീ​സി​ൽ​ ​എ​ത്താ​മെ​ന്നും.​ ​ഫോ​ണി​ൽ​ ​പ​റ​ഞ്ഞ​പ്ര​കാ​രം​ ​ഷ​ർ​മി​ ​വൈ​കു​ന്നേ​രം​ ​അ​വ​നെ​ ​കാ​ണാ​നെ​ത്തി.​ ​അ​വ​ൾ​ ​അ​വ​ന്റെ​യ​ടു​ത്തി​രു​ന്നു​ ​സ​മാ​ധാ​നി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ചേ​ട്ട​നെ​ ​ഒ​രു​ ​വ​ട്ടം​ ​കൂ​ടി​ ​നേ​രി​ൽ​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല​ല്ലോ.​ ​ആ​ ​ദുഃ​ഖം​ ​അ​വ​ൾ​ ​പ​റ​ഞ്ഞു​ ​കൊ​ണ്ടേ​യി​രു​ന്നു.​ ​ത​മ്മി​ൽ​ ​ത​മ്മി​ൽ​ ​സ​മാ​ധാ​നി​പ്പി​ച്ചു​ ​കൊ​ണ്ട് ​അ​വ​രി​രു​ന്നു.
'​'​സി​ദ്ദൂ​ ​നീ​ ​ഇ​വി​ടെ​ ​ഇ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ന​ല്ല​താ​വും​ ​ഓ​ഫീ​സി​ൽ​ ​എ​ത്ര​യും​ ​വേ​ഗം​ ​ജോ​യി​ൻ​ ​ചെ​യ്യു​ന്ന​ത്...​മ​ന​സ് ​ഒ​ന്നു​ ​ത​ണു​ക്കും.​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ​രോ​രോ​ ​കാ​ര്യ​ങ്ങ​ളും​ ​ഓ​ർ​ത്ത് ​വെ​റു​തെ​ ​വി​ഷ​മി​ച്ച്...​""
അ​വ​ൾ​ ​പ​റ​യു​ന്ന​തി​ലും​ ​കാ​ര്യ​മു​ണ്ടെ​ന്ന​വ​നു​ ​തോ​ന്നി.​ ​എ​ന്തൊ​ക്കെ​യോ​ ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​താ​ൻ​ ​പോ​ലു​മ​റി​യാ​തെ​ ​ത​ന്റെ​ ​ചു​മ​ലി​ലേ​ക്ക് ​ആ​രോ​ ​ക​യ​റ്റി​ ​വച്ചി​രി​ക്കു​ന്നു.​ ​അ​ച്‌​ഛ​നെ​ ​ഇ​ട​യ്‌​ക്കി​ടെ​ ​വി​ളി​ക്ക​ണം.​ ​ദി​വ​സ​വും​ ​ഒ​രു​ ​ത​വ​ണ​യെ​ങ്കി​ലും.​ ​അ​വ​ൻ​ ​ഉ​റ​പ്പി​ച്ചു.​ ​ത​ന്നേ​ക്കാ​ൾ​ ​ത​ക​ർ​ന്നു​ ​പോ​യ​ത് ​അ​ച്‌​ഛ​നാ​വും.​ ​ദി​വ​സ​വും​ ​ക​ണ്ടു​ ​കൊ​ണ്ടി​രു​ന്ന​ ​സ്വ​ന്തം​ ​മ​ക​നെ...
പി​റ്റേ​ന്ന് ​ത​ന്നെ​ ​സി​ദ്ദു​ ​ഓ​ഫീ​സി​ൽ​ ​പോ​യി.​ ​പ​ല​രും​ ​അ​വ​ന്റെ​ ​ഡെ​സ്‌​ക്കി​ന​ടു​ത്ത് ​വ​ന്നു​ ​ദുഃ​ഖ​മ​റി​യി​ച്ചു.​ ​മാ​നേ​ജ​ർ​ ​വി​ളി​ച്ചു​ ​സ​മാ​ധാ​നി​പ്പി​ക്കു​ക​യും​ ​സ്‌​നേ​ഹ​പൂ​ർ​വ്വം​ ​ശാ​സി​ക്കു​ക​യും​ ​ചെ​യ്തു.
'​'​വേ​ണ​മെ​ങ്കി​ൽ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ദി​വ​സം​ ​കൂ​ടി​ ​അ​വ​ധി​യെ​ടു​ത്തോ​ളൂ​""
അ​തു​ ​പ​റ​ഞ്ഞ​ത് ​കേ​ട്ട് ​അ​വ​ൻ​ ​ആ​ശ്വ​സി​ച്ചു.
ഒ​ന്നു​ ​ര​ണ്ടാ​ഴ്‌​ച​ ​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും​ ​അ​വ​ന്റെ​ ​മ​ന​സ് ​ത​ണു​ത്താ​റി​ ​ക​ഴി​ഞ്ഞി​രു​ന്നു.​ ​പ​തി​വു​ ​തി​ര​ക്കു​ക​ൾ,​ ​ഡെ​ഡ്‌​ലൈ​നു​ക​ൾ,​ ​മീ​റ്റിം​ഗു​ക​ൾ.​ ​ചെ​റി​യ​ ​യാ​ത്ര​ക​ൾ.​ ​തി​ര​ക്ക് ​പി​ടി​ച്ച​ ​ജീ​വി​തം.​ ​ഒ​രു​ ​ത​ര​ത്തി​ൽ​ ​അ​തൊ​ക്കെ​യും​ ​വ​ലി​യ​ ​ഭാ​ഗ്യ​മാ​ണെ​ന്ന് ​അ​വ​ൻ​ ​തി​രി​ച്ച​റി​ഞ്ഞു.​ ​എ​ങ്കി​ൽ​ ​കൂ​ടി​യും​ ​തി​രി​കെ​ ​മു​റി​യി​ൽ​ ​വ​ന്ന് ​ഒ​റ്റ​യ്‌​ക്കി​രി​ക്കു​മ്പോ​ൾ​ ​മ​ന​സ് ​പി​ടി​വി​ട്ട് ​അ​ല​യാ​ൻ​ ​തു​ട​ങ്ങും.​ ​വ​ല്ലാ​തെ​ ​പി​ട​ച്ചു​ ​തു​ട​ങ്ങും.
ഒ​രു​ ​നാ​ൾ,​ ​ഒ​രു​ ​ഇട​വേ​ള​ ​നേ​രം​ ​ഓ​ഫീ​സ് ​ബാ​ൽ​ക്ക​ണി​യി​ൽ​ ​ഒ​റ്റ​യ്‌​ക്ക് ​നി​ൽ​ക്കു​മ്പോ​ൾ,​ ​സി​ദ്ദു​ ​സു​ധി​യു​ടെ​ ​അ​വ​സാ​ന​ ​നി​മി​ഷ​ത്തെ​ ​കു​റി​ച്ചോ​ർ​ത്തു.​ ​അ​വ​ന് ​വേ​ദ​നി​ച്ചി​രി​ക്കു​മോ​?...​ചി​ല​പ്പോ​ൾ​ ​ഉ​ണ്ടാ​വി​ല്ല...​ഒ​രു​ ​പ​ക്ഷേ​ ​ത​ല​ ​ത​ട്ടി​യ​ ​അ​ടു​ത്ത​നി​മി​ഷ​ത്തി​ൽ​ ​ത​ന്നെ​ ​അ​വ​ന് ​ബോ​ധം​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​വും.​ ​ഒ​രു​ ​നി​മി​ഷാ​ർ​ദ്ധം​ ​കൂ​ടി​ ​എ​ടു​ത്തി​ട്ടു​ണ്ടാ​വി​ല്ല.​ ​വേ​ദ​ന​യി​ല്ലാ​ത്ത​ ​മ​ര​ണം.​ ​അ​ത്...​അ​ങ്ങ​നെ​ ​ത​ന്നെ​ ​ആ​യി​ട്ടു​ണ്ടാ​വാ​നാ​ണ് ​സാദ്ധ്യ​ത.
ചി​ല​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സി​ദ്ധാ​ർ​ത്ഥ് ​ഓ​ഫീ​സ് ​വി​ട്ടു​ ​ക​ഴി​ഞ്ഞു​ ​ഇ​റ​ങ്ങു​മ്പോ​ൾ​ ​ഷ​ർ​മി​യെ​ ​വി​ളി​ക്കും.​ ​അ​വ​ർ​ ​ഒ​ന്നി​ച്ച് ​ചാ​ന്ദ്നി​ ​ചൗ​ക്കി​ലെ​ ​ഖാ​ൻ​ ​ഓം​ലെ​റ്റ് ​സ്റ്റാ​ളി​ൽ​ ​പോ​വും.​ ​ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​ഭ​ക്ഷ​ണ​ത്തേ​ക്കു​റി​ച്ചും​ ​സി​നി​മ​യെ​ക്കു​റി​ച്ചും​ ​പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും​ ​സം​സാ​രി​ക്കും.​ ​സു​ധി​യെ​ ​സം​ബ​ന്ധി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​അ​വ​രി​രു​വ​രും​ ​ബോ​ധ​പൂ​ർ​വ്വം​ ​സം​സാ​ര​ത്തി​ൽ​ ​നി​ന്നും​ ​ഒ​ഴി​ച്ചു​ ​നി​ർ​ത്താ​ൻ​ ​ശ്ര​മി​ച്ചു.​ ​ഒ​രു​ ​ത​വ​ണ​ ​പോ​ലും​ ​ആ​ ​പേ​ര് ​അ​വ​ർ​ക്കി​ട​യി​ൽ​ ​വ​ന്നു​ ​പോ​യാ​ൽ​ ​സം​സാ​രം​ ​മ​ര​വി​ച്ചു​ ​പോ​കു​മെ​ന്ന് ​ഇ​രു​വ​രും​ ​ഭ​യ​പ്പെ​ട്ടു.
ശൈ​ല​ങ്കി​ൾ​ ​ഇ​ട​യ്‌​ക്കി​ടെ​ ​വി​ളി​ക്കും.​ ​അ​ങ്കി​ളി​നോ​ട് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ഒ​രു​ ​സ​മാ​ധാ​നം​ ​കി​ട്ടും.​ ​അ​ച്‌​ഛ​നെ​ ​ഇ​ട​യ്‌​ക്കി​ടെ​ ​ചെ​ന്നു​ ​കാ​ണാ​റു​ണ്ടെ​ന്നും,​ ​ഇ​ട​യ്‌​ക്ക് ​ഒ​രു​ ​ചെ​ക്ക​പ്പി​നു​ ​പോ​യെ​ന്നും,​ ​ഹാ​ർ​ട്ട് ​ബീ​റ്റി​ൽ​ ​ചെ​റി​യ​ ​വേ​രി​യേ​ഷ​ൻ​ ​ക​ണ്ടു​ ​എ​ന്നാ​ൽ​ ​പേ​ടി​ക്കേ​ണ്ട​ ​കാ​ര്യ​മൊ​ന്നു​മി​ല്ലെ​ന്നും​ ​അ​ങ്കി​ൾ​ ​പ​റ​ഞ്ഞ​ത് ​അ​വ​നി​ൽ​ ​ചെ​റി​യ​ ​ആ​ധി​ ​നി​റ​ച്ചു.​ ​ഇ​നി​ ​ഒ​രു​ ​അ​വ​ധി​ ​വ​രു​മ്പോ​ൾ​ ​നാ​ട്ടി​ലേ​ക്ക് ​പോ​ക​ണം.​ ​മു​മ്പൊ​ക്കെ​ ​അ​വ​ധി​ ​കി​ട്ടു​മ്പോ​ൾ​ ​ഷ​ർ​മി​യു​മൊ​ത്ത് ​ബൈ​ക്കി​ൽ​ ​പോ​കാ​നു​ള്ള​ ​ഇ​ട​ങ്ങ​ൾ​ ​നേ​ര​ത്തെ​ ​ക​ണ്ടു​വ​യ്‌​ക്കു​മാ​യി​രു​ന്നു.​ ​എ​ത്ര​ ​പെ​ട്ടെ​ന്നാ​ണ് ​കാ​ര്യ​ങ്ങ​ൾ​ ​മാ​റി​ ​മ​റി​യു​ന്ന​ത്...
ഉ​റ​ക്കം​ ​വ​രാ​ത്ത​ ​രാ​ത്രി​ക​ളി​ൽ​ ​സി​ദ്ദു​ ​ഷ​ർ​മി​ ​കൊ​ണ്ടു​ ​കൊ​ടു​ത്ത​ ​പു​സ്ത​ക​ങ്ങ​ൾ​ ​വാ​യി​ച്ചു​ ​സ​മ​യം​ ​ത​ള്ളി​ ​നീ​ക്കി.​ ​ഷ​ർ​മി​ക്ക് ​ഡി​റ്റ​ക്‌​ടീ​വ് ​പു​സ്ത​ക​ങ്ങ​ളോ​ടാ​ണ് ​ക​മ്പം.​ ​വാ​യി​ച്ചു​ ​തു​ട​ങ്ങു​ന്ന​ ​കാ​ല​ത്ത് ​ത​നി​ക്കും​ ​അ​ങ്ങ​നെ​ ​ആ​യി​രു​ന്നു​ ​എ​ന്ന് ​അ​വ​ൻ​ ​ഒ​രി​ക്ക​ൽ​ ​അ​വ​ളോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ ​നാ​ട്ടി​ൽ​ ​സ​മീ​പ​ത്തു​ള്ള​ ​ലൈ​ബ്ര​റി​യി​ൽ​ ​ചെ​ന്ന്,​ ​ആ​വേ​ശ​വും​ ​ആ​കാം​ക്ഷ​യും​ ​നി​റ​യ്‌​ക്കു​ന്ന​ ​ഡി​റ്റ​ക്‌​ടീ​വ് ​പു​സ്‌​ത​ക​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​സ​ഹാ​യി​ച്ചി​രു​ന്ന​ത് ​സു​ധി​യാ​യി​രു​ന്നു​ ​എ​ന്ന് ​അ​വ​നോ​ർ​ത്തു.
പ​തി​വു​ ​പോ​ലെ​ ​അ​ന്നും​ ​രാ​ത്രി​യി​ൽ​ ​വാ​യി​ക്കാ​ൻ​ ​പു​സ്‌​ത​ക​മെ​ടു​ത്ത​താ​യി​രു​ന്നു.​ ​ബു​ക്ക് ​മാ​ർ​ക്ക് ​മാ​റ്റി​ ​വീ​ണ്ടും​ ​വാ​യി​ച്ചു​ ​തു​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​അ​പ്പോ​ൾ​ ​ഫോ​ണി​ൽ​ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​വ​ന്നു.​ ​ടെ​ക്സ്റ്റ്?​ ​ഇ​മെ​യി​ൽ​?​ ​അ​തോ​ ​വാ​ട്സ​പ്പ് ​മെ​സേ​ജ്?​ ​സി​ദ്ദു​ ​വാ​ട്സ​പ്പ് ​ഗ്രൂ​പ്പു​ക​ളി​ൽ​ ​നി​ന്നൊ​ക്കെ​ ​ഒ​ഴി​ഞ്ഞു​ ​നി​ൽ​ക്കു​ക​യാ​ണ്.​ ​നൂ​റു​ക​ണ​ക്കി​നു​ ​മെ​സേ​ജു​ക​ൾ.​ ​വ​ന്ന​തൊ​ക്കെ​ ​നോ​ക്കാ​ൻ​ ​സ​മ​യ​വു​മി​ല്ല,​ ​ക്ഷ​മ​യു​മി​ല്ല.​ ​എ​ഴു​ന്നേ​റ്റ് ​ചെ​ന്ന് ​അ​വ​ൻ​ ​കൂ​ജ​യി​ൽ​ ​നി​ന്നും​ ​ഗ്ലാ​സി​ൽ​ ​കു​റ​ച്ച് ​വെ​ള്ള​മൊ​ഴി​ച്ച് ​കു​ടി​ച്ചു.​ ​ഫോ​ണു​മാ​യി​ ​കി​ട​ക്ക​യി​ൽ​ ​ചെ​ന്നി​രു​ന്നു.​ ​ഒ​രു​ ​പു​തി​യ​ ​ഇ​മെ​യി​ൽ.​ ​മു​മ്പ് ഇ​-മെ​യി​ൽ​ ​അ​യ​ക്കു​ന്ന​ത് ​സു​ധി​ ​ആ​യി​രു​ന്നു.​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​വ​രി​ ​മാ​ത്ര​മാ​ണെ​ങ്കി​ൽ​ ​കൂ​ടി​യും​ ​അ​ത് ​വാ​യി​ക്കു​മ്പോ​ൾ​ ​ഒ​രു​ ​സു​ഖ​മു​ണ്ടാ​യി​രു​ന്നു.​ ​അ​വ​ൻ​ ​ഇ​-മെ​യി​ൽ​ ​ഐ​ക്ക​ൺ​ ​ക്ലി​ക്ക് ​ചെ​യ്ത് ​തു​റ​ന്നു.​ ​അ​തി​ൽ​ ​ഒ​രു​ ​വ​രി​ ​മാ​ത്ര​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​ഇം​ഗ്ലീ​ഷി​ലാ​ണ്.​ ​അ​ത് ​വാ​യി​ച്ച് ​സി​ദ്ദു​ ​ത​രി​ച്ചി​രു​ന്നു.​ ​അ​തി​പ്ര​കാ​ര​മാ​യി​രു​ന്നു:
'​T​H​A​T​ ​W​A​S​ ​N​O​T​ ​A​N​ ​ACCIDENT"
സി​ദ്ദു​വി​ന് ​ഉ​ട​ൻ​ ​ത​ന്നെ​ ​ഷ​ർ​മി​യെ​ ​ഫോ​ൺ​ ​ചെ​യ്തു​ ​കാ​ര്യം​ ​പ​റ​യ​ണ​മെ​ന്നു​ ​തോ​ന്നി.​ ​ഫോ​ൺ​ ​എ​ടു​ത്തെ​ങ്കി​ലും​ ​അ​വ​ൻ​ ​അ​ത് ​ബെ​ഡ്ഡി​ൽ​ ​ത​ന്നെ​ ​വെ​ച്ചു.​ ​ഈ​ ​രാ​ത്രി​യി​ൽ​ ​അ​വ​ളെ​ ​വി​ളി​ച്ചു​ ​ഈ​ ​കാ​ര്യം​ ​പ​റ​ഞ്ഞി​ട്ട് ​എ​ന്തു​ ​ചെ​യ്യാ​നാ​ണ്?​ ​ആ​രോ​ ​ഒ​രു​ ​ഇ​മെ​യി​ൽ​ ​അ​യ​ച്ചു.​ ​അ​തി​ൽ​ ​നി​ന്നും​ ​എ​ന്തു​ ​മ​ന​സി​ലാ​ക്കാ​നാ​ണ്?​ ​സി​ദ്ദു​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​ഇ​-മെ​യി​ൽ​ ​തു​റ​ന്നു​ ​നോ​ക്കി.​ ​ആ​രാ​ണി​ത് ​അ​യ​ച്ചി​രി​ക്കു​ന്ന​ത്?
a​n​o​n​y​m​o​u​s1234​@​g​m​a​i​l.​c​om
തീ​ർ​ച്ച​യാ​യും​ ​ഫേ​ക്ക് ​ഐ​ഡി​ ​ത​ന്നെ.​ ​ഒ​രു​ ​സം​ശ​യ​വു​മി​ല്ല.​ ​എ​വി​ടു​ന്നാ​വും​?​ ​എ​ന്തി​നാ​വും​?​ ​അ​ത് ​ഒ​രു​ ​ആ​ക്‌​സി​ഡ​ന്റ് ​അ​ല്ല...​ ​അ​ത്ര​യേ​ ​ഉ​ള്ളൂ...​ ​അ​ത് ​എ​ന്ന് ​പ​റ​യാ​ൻ​ ​താ​ൻ​ ​ഈ​യി​ടെ​ ​കേ​ട്ട​ ​ഒ​രേ​യൊ​രു​ ​ആ​ക്‌​സി​ഡ​ന്റ് ​സു​ധി​യു​ടേ​തു​ ​മാ​ത്രം.​ ​അ​ത് ​ഒ​രു​ ​അ​പ​ക​ട​മ​ര​ണം​ ​അ​ല്ല​ ​എ​ന്നു​ ​പ​റ​യാ​നു​ള്ള​ ​കാ​ര​ണം​?​ ​എ​ന്തി​ന് ​ഒ​ര​ജ്ഞാ​ത​ൻ​ ​ത​നി​ക്ക് ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ഇ​മെ​യി​ൽ​ ​അ​യ​ക്ക​ണം?
പ​ക്ഷേ...​ ​ആ​ദ്യം​ ​സു​ധി​യു​ടെ​ ​അ​പ​ക​ട​വാ​ർ​ത്ത​ ​കേ​ട്ട​പ്പോ​ൾ​ ​ത​നി​ക്കും​ ​എ​ന്തോ​ ​ഒ​രു​ ​സം​ശ​യം​ ​തോ​ന്നി​യി​രു​ന്ന​ത​ല്ലേ​?​ ​അ​ത് ​വെ​റും​ ​സം​ശ​യ​മാ​കു​മെ​ന്നു​ ​ക​രു​തി​ ​സ​മാ​ധാ​നി​ച്ചു.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ...​എ​ന്തെ​ങ്കി​ലും​ ​ഫൗ​ൾ​ ​പ്ലേ?
എ​ന്തു​ ​ചെ​യ്യ​ണ​മെ​ന്ന് ​ത​നി​ക്ക് ​വി​ശ്വ​സി​ച്ച് ​ചോ​ദി​ക്കാ​ൻ​ ​ഇ​വി​ടെ​ ​ഒ​രാ​ൾ​ ​മാ​ത്ര​മേ​യു​ള്ളൂ.​ ​ഒ​രു​ ​പെ​ണ്ണി​ന്റെ​ ​ചി​ന്ത​ക​ൾ​ക്ക് ​കൈ​വ​ഴി​ക​ൾ​ ​പ​ല​താ​ണ്.​ ​കാ​ണാ​ത്ത​ത് ​കാ​ണാ​നും​ ​കേ​ൾ​ക്കാ​ത്ത​ത് ​കേ​ൾ​ക്കാ​നും​ ​കെ​ൽ​പ്പു​ള്ള​ത് ​സ്ത്രീ​ക​ൾ​ക്ക് ​മാ​ത്രം.​ ​അ​വ​ർ​ക്ക് ​ല​ഭി​ച്ചി​ട്ടു​ള്ള​ ​വ​രം.​ ​ആ​ ​സി​ദ്ധി​ ​പു​രു​ഷ​ജ​ന്മ​ങ്ങ​ൾ​ക്ക് ​കൈ​വ​ന്നി​ട്ടി​ല്ല.​ ​ആ​റാ​മി​ന്ദ്ര​യ​ത്തോ​ടു​ ​കൂ​ടി​ ​ജ​നി​ച്ച​വ​രാ​ണ് ​സ്ത്രീ​ക​ൾ.​ ​ഷ​ർ​മി...​അ​വ​ളോ​ട് ​ഇ​തേ​ക്കു​റി​ച്ച് ​സം​സാ​രി​ക്ക​ണം.​ ​എ​ന്താ​ണ് ​ചെ​യ്യേ​ണ്ട​തെ​ന്ന് ​അ​വ​ൾ​ ​പ​റ​യ​ട്ടെ!
സി​ദ്ദു​ ​ഉ​ട​നെ​ ​ഫോ​ണെ​ടു​ത്ത് ​ഷ​ർ​മി​ക്ക് ​ഒ​രു​ ​മെ​സേ​ജ് ​അ​യ​ച്ചു.
'​നാ​ളെ​ ​പ​തി​വ് ​സ്ഥ​ല​ത്ത് ​വെ​ച്ച് ​കാ​ണാം.​ ​ഒ​രു​ ​പ്ര​ധാ​ന​ ​കാ​ര്യം​ ​പ​റ​യാ​നു​ണ്ട്.​ ​മ​റ​ക്ക​രു​ത്.​""
ശേ​ഷം​ ​അ​വ​ൻ​ ​കി​ട​ക്ക​യി​ൽ​ ​ക​ണ്ണു​ക​ള​ട​ച്ച് ​ഉ​റ​ക്കം​ ​കാ​ത്ത് ​കി​ട​ന്നു.
പി​റ്റേ​ന്ന് ​അ​വ​രു​ടെ​ ​സ്ഥി​രം​ ​കോ​ഫി​ ​ഷോ​പ്പി​ൽ​ ​അ​വ​ൻ​ ​അ​വ​ളേ​യും​ ​പ്ര​തീ​ക്ഷി​ച്ച് ​ഒ​രു​ ​ക​പ്പ് ​കാ​പ്പി​യു​മാ​യി​ ​ഇ​രു​ന്നു.​ ​അ​വ​ൾ​ ​വ​ന്ന​തും​ ​അ​വ​ൻ​ ​അ​വ​ൾ​ക്കാ​യി​ ​ഒ​രു​ ​കോ​ഫി​ ​ഓ​ർ​ഡ​ർ​ ​ചെ​യ്‌​തു.​ ​ശേ​ഷം​ ​ഫോ​ണെ​ടു​ത്ത് ​ഇ​മെ​യി​ൽ​ ​ആ​പ്പ് ​തു​റ​ന്നു.​ ​ആ​ ​ഇ​മെ​യി​ൽ​ ​തി​ര​ഞ്ഞെ​ടു​ത്ത് ​അ​വ​ളു​ടെ​ ​നേ​ർ​ക്ക് ​ഫോ​ൺ​ ​നീ​ട്ടി.​ ​എ​ന്താ​ണ് ​കാ​ര്യം​?​ ​അ​ത്ഭു​ത​ത്തോ​ടെ,​ ​കൗ​തു​ക​ത്തോ​ടെ​ ​അ​വ​ൾ​ ​ആ​ ​മെ​യി​ൽ​ ​വാ​യി​ച്ചു.
'​'​ഇ​താ​രാ​ണ് ​അ​യ​ച്ച​ത്?​""
ഫോ​ണി​ൽ​ ​നി​ന്നും​ ​ക​ണ്ണെ​ടു​ക്കാ​തെ​ ​അ​വ​ൾ​ ​ചോ​ദി​ച്ചു.
'​'​ആ​രോ...​അ​റി​യി​ല്ല...​ആ​ ​മെ​യി​ൽ​ ​ഐ​ഡി​ ​ശ്ര​ദ്ധി​ച്ചോ​?...​ഒ​രു​ ​അ​നോ​ണി​മ​സ്...​""
അ​വ​ൾ​ ​അ​പ്പോ​ൾ​ ​ആ​ ​മെ​യി​ൽ​ ​ഐ​ഡി​ ​നോ​ക്കി.
'​'​ഇ​തി​നു​ ​നീ​ ​എ​ന്താ​ ​ഇ​ങ്ങ​നെ​ ​ഡി​സ്റ്റ​ർ​ബ്ഡ് ​ആ​വു​ന്ന​ത്?...​ഇ​തു​ ​ക​ണ്ടാ​ല​റി​ഞ്ഞൂ​ടെ​?​ ​ഫേ​ക്ക് ​ഐ​ഡി​യി​ൽ​ ​നി​ന്ന് ​ആ​രെ​ങ്കി​ലും​ ​അ​യ​ച്ച​താ​വും...​ചി​ല​പ്പോ​ൾ​ ​ആ​ളു​മാ​റി​ ​അ​യ​ച്ച​താ​ണെ​ങ്കി​ലോ​?​""
'​'​എ​ന്റെ​ ​ഐ​ഡി...​അ​തെ​ങ്ങ​നെ​ ​കി​ട്ടി​?...​അ​തും​ ​ആ​ക്‌​സി​ഡ​ന്റി​നെ​ ​കു​റി​ച്ച് ​ത​ന്നെ​ ​എ​നി​ക്ക് ​എ​ഴു​താ​ൻ​?​""
'​'​ഇ​പ്പോ​ൾ​ ​നാ​ട്ടി​ൽ​ ​പോ​യ​പ്പോ​ൾ​ ​ആ​ർ​ക്കെ​ങ്കി​ലും​ ​നി​ന്റെ​ ​ഐ​ഡി​ ​കൊ​ടു​ത്തി​രു​ന്നോ​?​""
'​'​ഇ​ല്ല...​കൊ​ടു​ത്ത​താ​യി​ ​ഓ​ർ​ക്കു​ന്നി​ല്ല...​""
അ​വ​ൻ​ ​നി​ഷേ​ധാ​ർ​ത്ഥ​ത്തി​ൽ​ ​ത​ല​യാ​ട്ടി.
'​'​അ​ല്ലെ​ങ്കി​ൽ​ ​ത​ന്നെ...​ഒ​രാ​ളു​ടെ​ ​ഇ​മെ​യി​ൽ​ ​ഐ​ഡി​ ​കി​ട്ടാ​ൻ​ ​ഇ​ക്കാ​ല​ത്ത് ​എ​ന്തു​ ​ബു​ദ്ധി​മു​ട്ട്?...​ ​നീ​ ​ചി​ല​പ്പോ​ൾ​ ​ഐ​ഡി​ ​ഫേ​സ്ബു​ക്കി​ൽ​ ​കൊ​ടു​ത്തി​ട്ടു​ണ്ടാ​വും...​അ​ല്ലെ​ങ്കി​ൽ​ ​ലി​ങ്ക്ഡ്ഇ​ൻ​ ​ഇ​ൽ...​""
എ​ന്തോ​ ​ഓ​ർ​ത്തി​രു​ന്ന​ ​ശേ​ഷം​ ​സി​ദ്ദു​ ​പ​റ​ഞ്ഞു,
'​'​യാ...​ഷ​ർ​മി...​യൂ​ ​മേ​ ​ബി​ ​റൈ​റ്റ്...​ഈ​ ​ര​ണ്ടി​ട​ത്തും​ ​ഞാ​നെ​ന്റെ​ ​ഇ​മെ​യി​ൽ​ ​ഐ​ഡി​ ​കൊ​ടു​ത്തി​ട്ടു​ണ്ട്...​""
'​'​നീ​ ​ഇ​ത് ​ സീ​രി​യ​സ് ​ ആ​യി​ട്ടാ​ണോ​ ​എ​ടു​ത്തി​രി​ക്കു​ന്ന​ത്?""
ആ​ ​ചോ​ദ്യം​ ​കേ​ട്ടു​ ​സി​ദ്ദു​ ​കു​റ​ച്ചു​ ​നേ​രം​ ​എ​ന്തോ​ ​ആ​ലോ​ചി​ച്ചി​രു​ന്നു.​ ​ക​സേ​ര​ ​മു​ന്നോ​ട്ട് ​നീ​ക്കി​യി​ട്ട്,​ ​അ​വ​ൻ​ ​ശ​ബ്‌​ദം​ ​താ​ഴ്‌​ത്തി​ ​സാ​വ​ധാ​നം​ ​പ​റ​ഞ്ഞു,
'​'​സ​ത്യം​ ​പ​റ​ഞ്ഞാ​ൽ...​നി​ന്നോ​ട് ​ഞാ​ൻ​ ​പ​റ​ഞ്ഞി​ല്ലെ​ന്നേ​യു​ള്ളൂ...​എ​നി​ക്ക് ​വ​ള​രെ​ ​ചെ​റി​യ​ ​ചി​ല​ ​സം​ശ​യ​ങ്ങ​ൾ​ ​തു​ട​ക്കം​ ​മു​ത​ൽ​ക്കേ​ ​ഉ​ണ്ടാ​യി​രു​ന്നു...​""
അ​വ​നെ​ ​ത​ന്നെ​ ​അ​വ​ൾ​ ​കു​റ​ച്ച് ​നേ​രം​ ​സൂ​ക്ഷി​ച്ചു​ ​നോ​ക്കി​യി​രു​ന്നു.
'​'​നീ​ ​എ​ല്ലാ​മൊ​ന്ന് ​ക്ലി​യ​റാ​യി​ട്ട് ​പ​റ​ഞ്ഞെ...​എ​ന്താ​ ​നി​ന​ക്ക് ​സം​ശ​യം​ ​തോ​ന്നാ​ൻ​ ​കാ​ര​ണം​?...​""
സി​ദ്ദു​ ​ഒ​രു​ ​ദീ​ർ​ഘ​ശ്വാ​സ​മെ​ടു​ത്തു.
'​'​ഒ​ന്നാ​മ​ത്തെ​ ​കാ​ര​ണം...​എ​നി​ക്ക് ​സു​ധി​യെ​ ​ആ​രെ​ക്കാ​ളും​ ​ന​ന്നാ​യി​ ​അ​റി​യാ​മെ​ന്ന​താ​ണ്...​അ​വ​നൊ​രി​ക്ക​ലും​ ​ഇ​ത്ര​യും​ ​കെ​യ​ർ​ലെ​സ്സാ​യി​ട്ട് ​ഒ​രു​ ​കാ​ര്യ​വും​ ​ചെ​യ്യി​ല്ല.​ ​മ​റ്റൊ​ന്ന്...​അ​വ​ന് ​ഹൈ​റ്റ്സി​നോ​ട് ​അ​ല്പം​ ​പേ​ടി​യു​ണ്ടെ​ന്ന​ ​കാ​ര്യം​ ​എ​നി​ക്ക് ​ന​ന്നാ​യി​ ​അ​റി​യാം...​ചെ​റു​പ്പ​ത്തി​ൽ​ ​ഞാ​ൻ​ ​മ​ര​ത്തി​ൽ​ ​ക​യ​റി​ ​പോ​വു​മ്പോ​ൾ​ ​അ​വ​ൻ​ ​താ​ഴ​ത്തെ​ ​കൊ​മ്പി​ൽ​ ​ത​ന്നെ​ ​നി​ൽ​ക്കും...​അ​ങ്ങ​നെ​ ​ഉ​ള്ള​ ​അ​വ​ൻ​ ​ഇ​ത്ര​യും​ ​അ​പ​ക​ടം​ ​പി​ടി​ച്ച​ ​ഒ​രു​ ​ചെ​രു​വി​ന്റെ​ ​അ​ടു​ത്ത് ​ചെ​ന്ന് ​നി​ന്ന്...​ഫോ​ട്ടോ​ ​എ​ടു​ക്കാ​ൻ​ ​നോ​ക്കി​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ൽ...​എ​നി​ക്ക് ​വി​ശ്വ​സി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ണ്ട്...​""
'​'​ചി​ല​പ്പോ​ൾ​ ​ഫ്ര​ണ്ട്സു​മാ​യി​ട്ടൊ​ക്കെ​ ​പോ​യ​പ്പോ​ൾ​ ​ഒ​രു​ ​ത്രി​ല്ലി​ന് ​അ​ങ്ങ​നെ​ ​ചെ​യ്ത​താ​യി​ക്കൂ​ടെ​?​""
'​'​ഞാ​ൻ​ ​അ​തും​ ​ആ​ലോ​ചി​ച്ചു...​അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ​ ​അ​വ​ൻ​ ​ഒ​റ്റ​യ്‌​ക്ക് ​അ​വി​ടെ​ ​പോ​യി​ ​നി​ൽ​ക്കേ​ണ്ട​ ​ഒ​രു​ ​കാ​ര്യ​വും​ ​ഇ​ല്ല​ല്ലോ...​സു​ധി​ ​വീ​ഴു​മ്പോ​ൾ​ ​അ​വ​ന്റെ​ ​അ​ടു​ത്ത് ​ആ​രും​ ​ത​ന്നെ​ ​ഇ​ല്ലാ​യി​രു​ന്നു​ ​എ​ന്നാ​ണ് ​അ​വ​ന്റെ​ ​ഫ്ര​ണ്ട്‌​സൊ​ക്കെ​ ​പ​റ​യു​ന്ന​ത്.​""
'​'​ഓ​ക്കെ...​നി​ന്റെ​ ​ബ്ര​ദ​റി​ന് ​ഏ​തെ​ങ്കി​ലും​ ​എ​നി​മീ​സ് ​ഉ​ണ്ടാ​യി​രു​ന്നോ​?...​നി​ന്റെ​ ​അ​റി​വി​ൽ​?​""
'​'​ഇ​ല്ല...​അ​ങ്ങ​നെ​ ​ഉ​ള്ള​ ​ഒ​രു​ ​പേ​ഴ്സ​ണാ​ലി​റ്റി​ ​അ​ല്ല​ ​അ​വ​ൻ...​എ​ന്നോ​ട് ​അ​ങ്ങ​നെ​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ല...​പ​ക്ഷേ​ ​അ​തേ​ക്കു​റി​ച്ച് ​അ​വ​ന്റെ​ ​ഫ്ര​ണ്ട്സി​നോ​ട് ​എ​നി​ക്ക് ​ചോ​ദി​ക്ക​ണം...​""
'​'​ഇ​പ്പോ​ൾ​ ​നി​ന​ക്ക് ​കി​ട്ടി​യ​ ​ഈ​ ​ഇ​മെ​യി​ൽ...​അ​ത് ​ആ​രാ​വും​ ​അ​യ​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​?​""
'​'​മി​ക്ക​വാ​റും...​അ​വ​നെ​ ​ന​ന്നാ​യി​ ​അ​റി​യു​ന്ന​ ​ആ​രെ​ങ്കി​ലും​ ​ആ​വും...​അ​ല്ലെ​ങ്കി​ൽ​ ​ഇ​ത്ര​യും​ ​മെ​ന​ക്കെ​ട്ട് ​എ​ന്റെ​ ​ഇ​മെ​യി​ൽ​ ​ഐ​ഡി​ ​തി​ര​ക്കി​ ​പി​ടി​ച്ചെ​ടു​ത്ത് ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ഇ​മെ​യി​ൽ​ ​അ​യ​ക്കു​മോ​?​""
'​'​അ​പ്പോ​ൾ​ ​അ​ത്...​നി​ന്റെ​ ​ബ്ര​ദ​റി​ന്റെ​ ​ഫ്ര​ണ്ട്സി​ലൊ​രാ​ൾ​ ​ആ​ണെ​ന്നാ​ണോ​ ​നീ​ ​വി​ചാ​രി​ക്കു​ന്ന​ത്?​""
'​'​എ​നി​ക്കു​റ​പ്പി​ല്ല...​ ​ചി​ല​പ്പോ​ൾ​ ​ആ​വാം...​അ​ല്ലാ​യി​രി​ക്കാം...​ചി​ല​പ്പോ​ൾ​ ​അ​വ​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​സം​ശ​യം​ ​തോ​ന്നി​യ​ ​വേ​റേ​ ​ആ​രെ​ങ്കി​ലും​ ​വെ​റു​തെ​ ​ആ​ ​സം​ശ​യം​ ​തീ​ർ​ക്കാ​ൻ​ ​ഒ​രു​ ​ശ്ര​മം​ ​ന​ട​ത്തി​ ​നോ​ക്കു​ന്ന​താ​വാം...​""
'​'​അ​ങ്ങ​നെ​ ​ആ​ണെ​ങ്കി​ൽ​ ​ഇ​ത് ​പോ​ലെ​ ​ഒ​രു​ ​ഊ​മ​ക്ക​ത്ത് ​പോ​ലീ​സി​ന് ​അ​യ​ക്കു​മാ​യി​രു​ന്നി​ല്ലെ​?​""
'​'​അ​തെ...​അ​താ​ണെ​നി​ക്കും​ ​സം​ശ​യം​ ​തോ​ന്നി​യ​ത്...​എ​ന്തി​ന് ​എ​നി​ക്ക് ​ത​ന്നെ​ ​അ​യ​ക്ക​ണം​?..​പോ​ലീ​സി​ൽ​ ​അ​യ​ക്ക​ണം​ ​എ​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ബോ​ഡി​ ​ദ​ഹി​പ്പി​ക്കു​ന്ന​തി​നു​ ​മു​മ്പ് ​ആ​വ​ണ​മാ​യി​രു​ന്നി​ല്ലെ​?​ ​ഇ​ത്ര​യും​ ​ദി​വ​സം​ ​ക​ഴി​ഞ്ഞി​ട്ട് ​വേ​ണ​മാ​യി​രു​ന്നോ​?​""
ഷ​ർ​മി​ ​അ​തേ​ക്കു​റി​ച്ച് ​അ​ല്പ​നേ​രം​ ​ആ​ലോ​ചി​ച്ച​ ​ശേ​ഷം​ ​പ​റ​ഞ്ഞു,
'​'​ചി​ല​പ്പോ​ൾ...​ഈ​ ​പ​റ​ഞ്ഞ​ ​ആ​ൾ​ ​ദൂ​രെ​ ​എ​വി​ടേ​ക്കോ​ ​ഒ​രു​ ​യാ​ത്ര​ ​പോ​യി​രു​ന്നു​ ​എ​ന്നു​ ​വ​യ്‌​ക്കു​ക...​അ​യാ​ൾ​ ​തി​രി​ച്ചു​ ​വ​ന്ന​പ്പോ​ഴാ​വും​ ​ഈ​ ​വി​വ​ര​മൊ​ക്കെ​ ​അ​റി​യു​ന്ന​ത്...​അ​യാ​ൾ​ക്ക് ​നി​ന​ക്ക് ​തോ​ന്നി​യ​ത് ​പോ​ലെ​ ​ഒ​രു​ ​സം​ശ​യം​ ​തോ​ന്നു​ന്നു...​അ​തു​ ​നി​ന്നെ​യെ​ങ്കി​ലും​ ​അ​റി​യി​ക്കാ​മെ​ന്നു​ ​വി​ചാ​രി​ക്കു​ന്നു..​പോ​ലീ​സി​ൽ​ ​വെ​റു​തെ​ ​ഒ​രു​ ​ഊ​മ​ക്ക​ത്ത് ​അ​യ​ച്ചാ​ൽ​ ​അ​വ​ര​ത് ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നി​ല്ല...​പ​ക്ഷേ​ ​ഇ​മോ​ഷ​ണ​ലി​ ​അ​റ്റാ​ച്ച്ഡ് ​ആ​യ​ ​ഒ​രാ​ൾ​ക്ക് ​അ​യ​ച്ചാ​ൽ...​എ​ന്തെ​ങ്കി​ലും​ ​ഒ​രു​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്നു​ ​പ്ര​തീ​ഷി​ക്കു​ന്നു​ണ്ടാ​വും...​""
'​'​മ്മ്...​അ​ങ്ങ​നേ​യും​ ​ആ​വാം...​""
'​'​ഈ​ ​മെ​യി​ൽ​ ​ഐ​ഡി​യി​ൽ​ ​നി​ന്ന് ​ആ​രാ​ണ് ​അ​യ​ച്ച​തെ​ന്ന് ​അ​റി​യാ​ൻ​ ​ശ്ര​മി​ച്ചാ​ലോ​?​""
കു​റ​ച്ച് ​നേ​രം​ ​എ​ന്തോ​ ​ആ​ലോ​ചി​ച്ച് ​ഇ​രു​ന്ന​ ​ശേ​ഷം​ ​ഷ​ർ​മി​ ​ചോ​ദി​ച്ചു.
'​'​നോ​ ​വേ...​ഇ​തു​ ​പോ​ലെ​ ​ഒ​രു​ ​ഫേ​ക്ക് ​ഐ​ഡി​ ​ആ​ർ​ക്ക് ​വേ​ണ​മെ​ങ്കി​ലും​ ​ഉ​ണ്ടാ​ക്കാം...​സൈ​ബ​ർ​ ​പോ​ലീ​സ് ​ഇ​തി​നെ​ ​കു​റി​ച്ച് ​അ​ന്വേ​ഷി​ച്ചാ​ൽ​ ​ത​ന്നെ​ ​ഏ​ക​ദേ​ശം​ ​ഒ​രു​ ​ഐ​ഡി​യ​ ​മാ​ത്ര​മേ​ ​കി​ട്ടൂ...​ഒ​രു​ ​സോ​ഫ്റ്റ് ​വെ​യ​ർ​ ​എൻജിനീ​യ​ർ​ ​ആ​യ​ത് ​കൊ​ണ്ട് ​എ​നി​ക്ക​റി​യാം..​വേ​ണ​മെ​ന്നു​ ​വ​ച്ചാ​ൽ​ ​പോ​ലും​ ​ഇ​ത് ​അ​യ​ച്ച​ ​ക​മ്പ്യൂ​ട്ട​റി​ന്റെ​ ​ഐ​ ​പി​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യാ​ത്ത​ ​വി​ധം​ ​ഒ​രാ​ൾ​ക്ക് ​വ​ള​രെ​ ​ഈ​സി​ ​ആ​യി​ട്ട് ​ചെ​യ്യാ​വു​ന്ന​തേ​ ​ഉ​ള്ളൂ...​""
'​'​നീ​ ​ഇ​നി​ ​എ​ന്തു​ ​ചെ​യ്യാ​ൻ​ ​പോ​വു​ന്നു​?​""
'​'​എ​നി​ക്ക് ​വേ​ണ​മെ​ങ്കി​ൽ​ ​ഒ​ന്നും​ ​ചെ​യ്യാ​തെ​ ​ഇ​രി​ക്കാം...​അ​ങ്ങ​നെ​ ​വ​രു​മ്പോ​ൾ...​ഈ​ ​ഫേ​ക്ക് ​ഐ​ഡി​യി​ൽ...​ഇ​ത് ​അ​യ​ച്ച​ ​ആ​ള്...​ക്ഷ​മ​ ​ന​ശി​ച്ച് ​ചി​ല​പ്പോ​ൾ...​വീ​ണ്ടും​ ​മെ​യി​ൽ​ ​അ​യ​ക്കും...​ചി​ല​പ്പോ​ൾ​ ​അ​യാ​ളു​ടെ​ ​സം​ശ​യ​ങ്ങ​ളും​ ​അ​തി​ലു​ണ്ടാ​വും...​അ​ല്ലെ​ങ്കി​ൽ​ ​എ​നി​ക്ക് ​ത​ന്നെ​ ​ഇ​തേ​ക്കു​റി​ച്ച് ​ആ​രു​മ​റി​യാ​തെ​ ​ഒ​രു​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താം...​""
'​'​എ​ന്നാ​ൽ​ ​നി​ന​ക്ക് ​ഇ​ത് ​ഒ​രു​ ​പ്രൈ​വ​റ്റ് ​ഡി​റ്റ​ക്‌​ടീ​വി​നെ​യോ​ ​മ​റ്റോ​ ​ഏ​ൽ​പ്പി​ച്ചു​ ​കൂ​ടെ​?​ ​അ​ത​ല്ലെ​ ​കു​റ​ച്ചു​ ​കൂ​ടി​ ​ന​ല്ല​ത്?​""
'​'​അ​തി​നാ​യാ​ൽ​ ​പോ​ലും​ ​ഞാ​ൻ​ ​നാ​ട്ടി​ൽ​ ​പോ​ക​ണം...​ ​അ​വി​ടെ​ ​ഉ​ള്ള​ ​ഒ​രു​ ​പ്രൈ​വ​റ്റ് ​ഡി​റ്റ​ക്‌​ടീ​വി​നെ​യോ​ ​ക​ണ്ടെ​ത്ത​ണം.​ ​ന​ല്ലൊ​രു​ ​ഫീ​ ​അ​യാ​ൾ​ക്ക് ​കൊ​ടു​ക്ക​ണം...​ചി​ല​പ്പോ​ൾ​ ​ഇ​തൊ​ക്കെ​യും​ ​വെ​റു​തെ​ ​ആ​യി​രി​ക്കും...​ഒ​രു​ ​ഫേ​ക്ക് ​ഇ​മെ​യി​ൽ​ ​കി​ട്ടി​യെ​ന്നും​ ​വ​ച്ച് ​അ​ത്ര​യ്‌​ക്കും​ ​ഒ​ക്കെ​ ​ചെ​യ്യ​ണോ​?""
'​'​പി​ന്നെ​ ​എ​ന്താ​ണ് ​നി​ന്റെ​ ​പ്ലാ​ൻ​?​""
'​'​ഇ​ന്നു​ ​മു​ഴു​ക്കെ​യും​ ​ഞാ​ൻ​ ​അ​തേ​ക്കു​റി​ച്ച് ​ത​ന്നെ​ ​ആ​ലോ​ചി​ക്കു​ക​യാ​യി​രു​ന്നു...​എ​നി​ക്ക് ​എ​ന്താ​യാ​ലും​ ​ഇ​ട​യ്‌​ക്കി​ടെ​ ​നാ​ട്ടി​ൽ​ ​പോ​ക​ണം...​അ​ച്‌​ഛ​ന​വി​ടെ​ ​ഒ​റ്റ​യ്‌​ക്കാ​ണ്...​സു​ധി​യു​ടെ​ ​ഫ്ര​ണ്ട്സി​നെ​യൊ​ക്കെ​ ​ഇ​പ്പോ​ഴെ​നി​ക്ക് ​പ​രി​ച​യ​മു​ണ്ട്...​അ​വ​ർ​ ​ഒ​രോ​രു​ത്ത​രേ​യും​ ​എ​നി​ക്ക് ​കാ​ണ​ണം...​അ​വ​രി​ൽ​ ​ഒ​രാ​ളാ​ണോ​ ​ഈ​ ​മെ​യി​ൽ​ ​അ​യ​ച്ച​തെ​ന്ന് ​ചി​ല​പ്പോ​ൾ​ ​അ​റി​യാ​ൻ​ ​പ​റ്റും...​മ​റ്റൊ​ന്ന്...​ഞാ​ന​റി​യാ​ത്ത​ ​എ​ന്തെ​ങ്കി​ലും​ ​കാ​ര്യ​ങ്ങ​ൾ​ ​സു​ധി​യു​ടെ​ ​ലൈ​ഫി​ൽ​ ​ഉ​ണ്ടോ​ ​എ​ന്നും...​""
'​'​നീ​ ​സീ​രി​യ​സ്സാ​യി​ട്ടാ​ണോ​?​""
അ​വ​ളു​ടെ​ ​ക​ണ്ണു​ക​ൾ​ ​അ​ത്ഭു​തം​ ​കൊ​ണ്ട് ​വി​ട​ർ​ന്നു.
'​'​നീ​ ​ ഇ​ങ്ങ​നെ​ ​ക​ണ്ണും​ ​മി​ഴി​ച്ച് ​നോ​ക്ക​ണ്ട...​എ​നി​ക്ക് ​ഒ​രു​ ​ഡി​റ്റക്ടീ​വി​ന്റെ​ ​സ്‌​കി​ൽ​സ് ​ഒ​ന്നു​മി​ല്ലെ​ന്ന് ​എ​നി​ക്ക് ​ത​ന്നെ​ ​ന​ല്ല​ത് ​പോ​ലെ​യ​റി​യാം...​പ​ക്ഷേ​ ​എ​നി​ക്കെ​ന്റെ​ ​കോ​മ​ൺ​സെ​ൻ​സ് ​ന​ന്നാ​യി​ ​ഉ​പ​യോ​ഗി​ക്കാ​ന​റി​യാം...​""
'​'​നീ​ ​എ​ല്ലാം​ ​ന​ല്ല​ ​പോ​ലെ​ ​പ്ലാ​ൻ​ ​ചെ​യ്തി​ട്ടേ​ ​ചെ​യ്യൂ​ ​എ​ന്നെ​നി​ക്ക​റി​യാം...​എ​ക്‌​സാം​ ​ക​ഴി​ഞ്ഞാ​ൽ​ ​ഞാ​നും​ ​അ​വി​ടേ​ക്ക് ​വ​രാം...​നി​ന​ക്ക് ​ഒ​രു​ ​സ​പ്പോ​ർ​ട്ടാ​യി...​ഒ​രു​ ​അ​സ്സി​സ്റ്റ​ന്റാ​യി...​""
അ​വ​ൾ​ ​ചി​രി​ച്ചു.
'​'​താ​ങ്ക്സ് ​ഷ​ർ​മി..."
'​'​സോ...​ഫ​സ്റ്റ്...​നീ​ ​എ​ന്താ​ണ് ​അ​റി​യാ​ൻ​ ​നോ​ക്കു​ന്ന​ത്?​""
'​'​എ​ന്തെ​ങ്കി​ലും​ ​അ​സ്വാ​ഭാ​വി​ക​മാ​യി​ ​ന​ട​ന്നി​ട്ടു​ണ്ടോ​ ​എ​ന്നാ​ണ് ​ആ​ദ്യം​ ​അ​റി​യേ​ണ്ട​ത്...​ആ​രെ​ങ്കി​ലും​ ​എ​ന്തെ​ങ്കി​ലും​ ​എ​ന്നോ​ട് ​അ​റി​ഞ്ഞോ​ ​അ​റി​യാ​തെ​യോ​ ​പ​റ​യാ​ൻ​ ​വി​ട്ടു​ ​പോ​യോ​ ​എ​ന്ന​ ​കാ​ര്യം...​""
'​'​നെ​ക‌്സ്റ്റ്?​""
'​'​സം​ശ​യം​ ​തോ​ന്നു​ക​യാ​ണെ​ങ്കി​ൽ​ ​അ​ടു​ത്ത​ത് ​എ​നി​ക്ക​റി​യേ​ണ്ട​ത്...​ആ​ ​വ്യ​ക്തി​യു​ടെ​ ​മോ​ട്ടീ​വ് ​എ​ന്താ​യി​രു​ന്നു​ ​എ​ന്നാ​ണ്...​അ​പ​ക​ട​മ​ല്ലെ​ങ്കി​ൽ​ ​പി​ന്നെ​ ​എ​ന്തൊ​ക്കെ​യാ​വും​ ​കാ​ര​ണ​ങ്ങ​ൾ​?​""
'​'​അ​ത​റി​യ​ണം...​സാ​ദ്ധ്യ​ത​ക​ൾ...​അ​താ​ണെ​നി​ക്ക​റി​യേ​ണ്ട​ത്...​ഇ​നി​ ​ഇ​തൊ​രു​ ​സൂ​യി​സൈ​ഡ് ​ആ​ണെ​ങ്കി​ൽ​ ​പോ​ലും​ ​എ​നി​ക്ക് ​സ​ത്യ​മ​റി​യ​ണം...​എ​ന്താ​യി​രു​ന്നു​ ​അ​തി​നു​ ​കാ​ര​ണ​മെ​ന്നും.​""
'​'​ഓ​ക്കെ...​നീ​ ​എ​ല്ലാം​ ​ഒ​രു​ ​കൂ​ൾ​ ​മൈ​ൻ​ഡോ​ടെ​ ​ചെ​യ്യൂ...​തി​ര​ക്ക് ​വേ​ണ്ട...​ആ​ദ്യം​ ​നീ​ ​ന​ല്ല​ ​പോ​ലെ​ ​ഹോം​വ​ർ​ക്ക് ​ചെ​യ്യൂ...​എ​ല്ലാ​രേ​യും​ ​ചെ​ന്നു​ ​കാ​ണൂ...​ചി​ല​പ്പോ​ൾ​ ​ഒ​ക്കെ​യും​ ​വെ​റു​തെ​ ​ആ​യി​രി​ക്കും...​പ​ക്ഷേ​ ​വെ​റു​തെ​ ​ആ​ണെ​ന്ന് ​ഉ​റ​പ്പു​ ​വ​രു​ത്തു​ന്ന​തും​ ​ഒ​രു​ ​ന​ല്ല​ ​കാ​ര്യ​മാ​ണ്.​ ​ഗു​ഡ് ​ല​ക്ക് ​ഡി​യ​ർ​!​""
കു​റ​ച്ച് ​നേ​രം​ ​കൂ​ടി​ ​അ​വ​ർ​ ​ആ​ ​കോ​ഫി​ ​ഷോ​പ്പി​ൽ​ ​ഇ​രു​ന്നു.​ ​ശേ​ഷം​ ​അ​വ​ർ​ ​ര​ണ്ടു​ ​വ​ഴി​ക്ക് ​പി​രി​ഞ്ഞു.
(തുടരും)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL, WEEKLY, NOVEL
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.