SignIn
Kerala Kaumudi Online
Sunday, 20 June 2021 12.55 AM IST

മറ്റ് സംസ്ഥാനങ്ങൾ വാക്‌സിൻ ബുക്ക് ചെയ്യുമ്പോൾ കേരളത്തിന്റേത് അലസമായ സമീപനം; സർവകക്ഷി യോഗത്തിൽ സർക്കാരിനെതിരെ കെ സുരേന്ദ്രൻ

k-surendran

തിരുവനന്തപുരം: വാക്‌സിന്റെ പേരിൽ അനാവശ്യ ഭീതി പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടപ്പെട്ടവർ പിന്മാറണമെന്ന് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോ​ഗത്തിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങൾ വാക്‌സിൻ ബുക്ക് ചെയ്യുമ്പോൾ കേരളത്തിന്റെ ഭാ​ഗത്ത് നിന്നും അലസമായ സമീപനമാണുളളത്. എത്രയും പെട്ടെന്ന് ആവശ്യമായ വാക്‌സിനുകൾ ബുക്ക് ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഒച്ചിഴയുന്ന വേ​ഗത്തിലാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ നടക്കുന്നത്. കൂടുതൽ വാക്‌സിനേഷൻ സെന്ററുകൾ തുടങ്ങി ഈ പ്രശ്‌നം പരിഹരിക്കണം. പ്രൈവറ്റ് ലാബുകളിലെ ആർ ടി പി സി ആർ ടെസ്റ്റിന്റെ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. മറ്റു സംസ്ഥാനങ്ങളെ ഈ കാര്യത്തിൽ മാതൃകയാക്കുകയാണ് പിണറായി സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ആർ ടി പി സി ആർ ടെസ്റ്റുകളുടെ ഫലം വരാനുളള കാലതാമസം ഒഴിവാക്കണം. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാവും. നാലും അഞ്ചും ദിവസം വരെ ഫലത്തിനായി ആളുകൾ കാത്തുനിൽക്കുന്ന അവസ്ഥയാണുളളത്. ഭാവിയിലെ ഓക്‌സിജൻ ക്ഷാമം മുന്നിൽ കണ്ട് കൂടുതൽ ഓക്‌സിജൻ സെന്ററുകൾ തുടങ്ങാൻ സർക്കാർ മുൻകൈ എടുക്കണം. ഓക്‌സിജൻ പ്ലാന്റുകൾ തുടങ്ങാൻ കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോ​ഗിക്കണം. ലോക്ക്ഡൗൺ കാലത്തെ പോലെ ​ഗുരുതരമല്ലാത്ത കുറ്റം ചെയ്ത ജയിൽ പുളളികൾക്ക് പരോൾ നൽകി ജയിലുകളിലെ കൊവിഡ് വ്യാപനം തടയാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSURENDRAN, BJP, COVID VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.