Kerala Kaumudi Online
Saturday, 25 May 2019 11.32 PM IST

കാടിനെ അറിഞ്ഞൊരു യാത്ര, കാണാം പറമ്പിക്കുളത്തെ കാഴ്‌ചകൾ

paranmbikkulam

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യണോ? എങ്കിൽ നേരെ വച്ചുപിടിച്ചോളൂ കേരളത്തിലെ രണ്ടാമത്തെ വന്യജീവി സംരക്ഷണകേന്ദ്രമായ പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തേക്ക്. കാ​ടി​നെ​യും​ ​കാ​ട്ടു​ജീ​വി​ക​ളെ​യും​ ​അ​റി​ഞ്ഞ് യാത്ര ചെയ്യാം. കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​ങ്ങ​ളി​ലൊ​ന്നാ​യ​ ​ഇ​വി​ടെ​ ​നി​ര​വ​ധി​ ​സ​ന്ദ​ർ​ശ​ക​രാ​ണ് ​ദി​വ​സം​ ​എ​ത്തു​ന്ന​ത്. പാ​ല​ക്കാ​ട് ​പ​ട്ട​ണ​ത്തി​ൽ​ ​നി​ന്നും​ 90​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​രെ​യാ​ണ് ​ഇ​ത്.​ ​പ​റ​മ്പി​ക്കു​ളം​ ​അ​ണ​ക്കെ​ട്ടി​ന് ​ചു​റ്റു​മാ​യി​ട്ട് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഈ​ ​വ​ന്യ​ജീ​വി​ ​സം​ര​ക്ഷ​ണ​കേ​ന്ദ്രം​ 285​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​ർ​ ​വി​സ്തീ​ർ​ണ്ണ​ത്തി​ൽ​ ​വ്യാ​പി​ച്ചു​ ​കി​ട​ക്കു​ക​യാ​ണ്.​ ​

paranmbikkulam

ത​മി​ഴ്നാ​ട്ടി​ലെ​ ​സേ​ത്തു​മ​ട​ ​എ​ന്ന​ ​സ്ഥ​ല​ത്തു​കൂ​ടി​യാ​ണ് ​പ​റ​മ്പി​ക്കു​ള​ത്തേ​ക്കു​ള്ള​ ​പ്ര​ധാ​ന​പാ​ത​ ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​ആ​ന​മ​ല​ ​വ​ന്യ​ജീ​വി​ ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​വു​മാ​യി​ ​ഇ​ത് ​ചേ​ർ​ന്നു​കി​ട​ക്കു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​അ​ണ​ക്കെ​ട്ടും​ ​ക​ടു​വാ​സം​ര​ക്ഷ​ണ​ ​കേ​ന്ദ്ര​വു​മെ​ല്ലാം​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​ന​ല്ല​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​സ​മ്മാ​നി​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്യും.​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​പ്ര​കൃ​തി​യു​ടെ​ ​ത​ണു​പ്പും​ ​കാ​റ്റു​മ​റി​ഞ്ഞു​ള്ള​ ​ഒ​രു​ ​യാ​ത്ര​യാ​യി​രി​ക്കും​ ​പ​റ​മ്പി​ക്കുള​ത്തേ​ക്കു​ള്ള​ത്.

paranmbikkulam

തൂ​ണ​ക്ക​ട​വ് ​അ​ണ​ക്കെ​ട്ട് ​പ​റ​മ്പി​ക്കു​ള​ത്തെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണ​മാ​ണ്.​ ​ഈ​ ​ഡാ​മി​ന് ​മ​റ്റു​ ​ഡാ​മു​ക​ളെ​ ​അ​പേ​ക്ഷി​ച്ച് ​ഒ​രു​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​മ​ല​ക​ൾ​ ​തു​ര​ന്ന് ​ര​ണ്ട് ​ഡാ​മു​ക​ളെ​ ​ത​മ്മി​ൽ​ ​ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണി​വി​ടെ.​ ​പ​റ​മ്പി​ക്കു​ളം​ ​ന​ദി​യും​ ​അ​ണ​ക്കെ​ട്ടു​മെ​ല്ലാം​ ​ക​ണ്ണി​ന് ​കു​ളി​ർ​മ​ ​ന​ൽ​കു​ന്ന​ ​കാ​ഴ്ച​ക​ൾ​ ​ത​ന്നെ.​ ​പ​റ​മ്പി​ക്കു​ള​ത്തേ​ക്കു​ള്ള​ ​യാ​ത്ര​യി​ൽ​ ​വ​ഴി​നീ​ളെ​ ​തേ​ക്കി​ൻ​മ​ര​ങ്ങ​ൾ​ ​കാ​ണാ​വു​ന്ന​താ​ണ്.​ ​തു​ണ​ക്ക​ട​വ് ​ഡാം​ ​എ​ത്തു​തോ​ടെ​ ​ധാ​രാ​ളം​ ​മു​ള​ങ്കാ​ടു​ക​ളും​ ​കാ​ണാ​നാ​കു​ന്നു.

paranmbikkulam

​അ​പ്ര​ത്യ​ക്ഷ​മാ​യി​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​നി​ര​വ​ധി​ ​ചെ​ടി​ക​ളു​ടെ​യും​ ​മ​ര​ങ്ങ​ളു​ടെ​യും​ ​പ​ക്ഷി​ക​ളു​ടെ​യു​മെ​ല്ലാം​ ​സാ​ന്നി​ധ്യം​ ​പ​റ​മ്പി​ക്കു​ള​ത്ത് ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​ആ​ന,​​​ ​കാ​ട്ടു​പോ​ത്ത്,​ ​മ്ലാ​വ്,​ ​വ​ര​യാ​ട്,​ ​മു​ത​ല​ ​തു​ട​ങ്ങി​യ​ ​കാ​ട്ടു​ജീ​വി​ക​ളെ​യും​ ​കാ​ണാം. സാ​ഹ​സി​ക​ത​ ​ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണെ​ങ്കി​ൽ​ ​മു​ൻ​കൂ​ർ​ ​അ​നു​വാ​ദം​ ​വാ​ങ്ങ​ണം.​ ​അ​നു​മ​തി​ ​കി​ട്ടി​യാ​ൽ​ ​നി​ശ്ചി​ത​ ​പ​രി​ധി​ ​വ​രെ​ ​വ​ന​ത്തി​ലൂ​ടെ​ ​സാ​ഹ​സി​ക​യാ​ത്ര​യ്ക്ക് ​പോ​വാം.​ ​ഇ​വി​ട​ത്തെ​ ​ത​ടാ​ക​ത്തി​ൽ​ ​ബോ​ട്ട് ​യാ​ത്ര​യ്ക്കും​ ​സൗ​ക​ര്യ​മു​ണ്ട്.​ ​ഏ​ഷ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​തേ​ക്ക് ​മ​ര​മാ​യ​ ​കന്നി​മ​ര​വും​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ ​അ​ങ്ങോ​ട്ടേ​ക്ക് ​ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PARANMBIKKULAM, TRAVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY