Kerala Kaumudi Online
Saturday, 25 May 2019 11.38 PM IST

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്യു​മ്പോൾ

book

മ​യ്യ​ഴി​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ ​ച​രി​ത്ര​ത്തെ​യും​ ​നാ​യ​ക​നെ​യും​ ​ചോ​ദ്യം​ ​ചെ​യ്തു​ ​കൊ​ണ്ട് ​ചാ​ല​ക്ക​ര​ പു​രു​ഷു​ ​എ​ഴു​തി​യ​ ​'​പാ​തി​രാ​സൂ​ര്യ​ന്റെ​ ​ശോ​ണി​മ"​ ​എ​ന്ന​ ​ചെ​റി​യ​ച​രി​ത്ര​ ​പു​സ്ത​കം​ ​തീ​ർ​ച്ച​യാ​യും​ ​മ​യ്യ​ഴി​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ത്തി​ന്റെ​ ​ഇ​രു​ൾ​മൂ​ടി​യ​ ​സ​ത്യ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ഒ​രു​ ​വെ​ളി​ച്ചം​ ​വീ​ശ​ൽ​കൂ​ടി​യാ​ണ്.

നാം​ ​ക​ണ്ട​തും,​ ​കേ​ട്ട​തും,​ ​വാ​യി​ച്ച​തി​നു​മ​പ്പു​റം​ ​മ​യ്യ​ഴി​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ത്തി​ൽ​ ​ന​ട​ന്ന​ ​പ​ല​ ​അ​ന്ത​ർ​നാ​ട​ക​ങ്ങ​ളെ​യും​ ​ചാ​ല​ക്ക​രു​ പു​രു​ഷു​ ​മു​ഖം​ ​നോ​ക്കാ​തെ​ ​പ​ര​സ്യ​വി​ചാ​ര​ണ​ ​ചെ​യ്യു​ന്നു​ണ്ട് ​ഈ​ ​പു​സ്‌​ത​ക​ത്തി​ൽ.​ ​വ​ല്ലാ​ത്തൊ​രു​ ​ധൈ​ര്യം​ ​ഒ​ന്നു​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​ച​രി​ത്ര​ത്തി​ന്റെ​ ​ഇ​രു​ൾ​മൂ​ടി​യ​ ​കൊ​ടു​ ​കാ​ടു​ക​ളി​ലേ​ക്ക് ​ഒ​റ്റ​യ്‌​ക്ക് ​ക​യ​റി​ച്ചെ​ന്ന് ​ചി​ല​ ​അ​പ്രി​യ​സ​ത്യ​ങ്ങ​ൾ​ ​പു​തി​യ​കാ​ല​ത്തോ​ട് ​വി​ളി​ച്ചു​പ​റ​യാ​ൻ​ ​ത​യ്യാ​റാ​യ​തെ​ന്നു​ ​വേ​ണം​ ​ക​രു​താ​ൻ.

മ​യ്യ​ഴി​ ​ഒ​രു​ ​പ​ക്ഷേ,​ ​ഇ​തെ​ന്നോ​ ​ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടാ​വാം.​ ​ചാ​രം​ ​മൂ​ടി​യ​ ​ച​രി​ത്ര​സ​ത്യ​ങ്ങ​ളെ​ ​ഊ​തി​ജ്വ​ലി​പ്പി​ക്കാ​ൻ​ ​ഒ​രാ​ളെ​ങ്കി​ലും​ ​വ​രു​മെ​ന്ന് ​വ​ട​ക്ക​ൻ​ ​പാ​ട്ടു​ക​ളി​ലേ​തു​പോ​ലെ​ ​ആ​രു​ടെ​യോ​ ​വീ​ര​ശൂ​ര​പ​രാ​ക്ര​മ​ങ്ങ​ൾ​ ​നി​ര​ന്ത​രം​ ​വാ​ഴ്‌​ത്തു​ന്ന​ത് ​ക​ണ്ട് ​മ​ടു​ത്തി​ട്ടു​ണ്ടാ​വാം​ ​ഇ​വി​ട​ത്തെ​ ​പു​ഴ​യ്‌​ക്കും​ ​ക​ട​ലി​നും​ ​കാ​റ്റി​നും​ ​മ​ണ്ണി​നും.​ ​ചെ​റു​ക​ല്ലാ​യ് ​ര​ക്ത​സാ​ക്ഷി​ക​ളാ​യ​ ​അ​ച്ചു​ത​നും​ ​അ​ന​ന്ത​നും​ ​മ​യ്യ​ഴി​ ​സ്വാ​ത​ന്ത്ര്യ​സ​മ​രാ​കാ​ശ​ങ്ങ​ളി​ൽ​ ​എ​ത്ര​മാ​ത്രം​ ​ജ്വ​ലി​ച്ചു​നി​ന്നി​രു​ന്നു​വെ​ന്ന് ​ഈ​ ​പു​സ്‌​ത​കം​ ​ന​മ്മോ​ട് ​വി​ളി​ച്ചു​ ​പ​റ​യു​ന്നു​ണ്ട്.​ ​ഒ​പ്പം​ ​ഉ​സ്‌​മാ​ൻ​ ​മാ​ഷു​ടെ​ ​ഇ​തി​ഹാ​സ​തു​ല്യ​മാ​യ​ ​ഒ​റ്റ​യാ​ൾ​ ​പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ചും.​ ​ഉ​സ്‌​മാ​ൻ​ ​മാ​ഷെ​ ​വാ​യി​ക്കു​മ്പോ​ൾ​ ​ആ​ ​ജീ​വി​ത​ത്തെ​ ​തൊ​ടു​മ്പോ​ൾ​ ​അ​റി​യാ​തെ​ ​ന​മ്മു​ടെ​ ​ത​ല​ക​ൾ​ ​കു​നി​ഞ്ഞു​പോ​കും.​ ​അ​ത്ര​മാ​ത്രം​ ​ധൈ​ര്യ​വും​ ​ആ​ത്മാ​ർ​ത്ഥ​ത​യും​ ​സ​ഹ​ന​വും​കൊ​ണ്ട് ​നി​റ​ഞ്ഞ​താ​യി​രു​ന്നു​ ​മാ​ഷു​ടെ​ ​ജീ​വി​ത​യാ​ത്ര.

പാ​ടി​പ്പു​ക​ഴ്‌​ത്ത​പ്പെ​ട്ട​ ​ഏ​തൊ​രു​ ​ച​രി​ത്ര​ത്തേ​യും​ ​വ​ല്ലാ​ത്തൊ​രു​ ​മൂ​ർ​ച്ച​യോ​ടെ​ ​ആ​ക്ര​മി​ക്കു​യും​ ​വി​ചാ​ര​ണ​ ​ചെ​യ്യു​ക​യും​ ​ചെ​യ്യു​ന്നു​ണ്ട് ​ഈ​ ​വ​രി​ക​ൾ.​ ​പു​രു​ഷു​വി​ന്റെ​ ​പു​സ്ത​കം​ ​വാ​യി​ച്ച​പ്പോ​ഴും​ ​ക​വി​ ​പ​റ​ഞ്ഞ​ത് ​എ​ത്ര​യോ​ ​ശ​രി​യെ​ന്ന് ​തോ​ന്നി.​ ​മ​യ്യ​ഴി​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​ത്തി​ൽ​ ​ര​ക്ത​സാ​ക്ഷി​ക​ളാ​യ​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ ​അ​ച്ചു​ത​നും​ ​ അ​ന​ന്ത​നേ​ക്കാ​ളും​ ​ഫ്ര​ഞ്ചു​കാ​രോ​ട് ​ഒ​റ്റ​യ്‌​ക്ക് ​നി​ന്ന് ​പോ​രാ​ടി​ ​ക്രൂ​ര​മ​ർ​ദ്ദ​ന​മേ​റ്റു​വാ​ങ്ങി​ ​ജീ​വി​ക്കു​ന്ന​ ​ര​ക്ത​സാ​ക്ഷി​യാ​യി​ ​കാ​ല​ത്തി​ന്റെ​ ​മൂ​ല​യി​ൽ​ ​ഒ​തു​ക്ക​പ്പെ​ട്ടു​പോ​യ​ ​ഉ​സ്‌​മാ​ൻ​ ​മാ​ഷേ​ക്കാ​ളും​ ​പ്രാ​ധാ​ന്യം​ ​മ​റ്റു​പ​ല​ർ​ക്കും​ ​ക്ര​മേ​ണ​ ​വ​ന്നു​ ​ചേ​രു​ന്ന​തും​ ​പ​ല​രും​ ​വാ​ഴ്‌​ത്ത​പ്പെ​ട്ട​വ​രാ​യി​ ​മാ​റ്റ​പ്പെ​ടു​ന്ന​തും​ ​ഇ​ങ്ങ​നെ​യൊ​ക്കെ​യാ​യി​രു​ന്നു​ ​എ​ന്ന​തി​ലേ​ക്കു​ള്ള​ ​ആ​ത്മാ​ർ​ത്ഥ​വും​ ​സ​ത്യ​സ​ന്ധ​വു​മാ​യൊ​രു​ ​അ​ന്വേ​ഷ​ണം​ ​ത​ന്റെ​ ​പു​സ്‌​ത​ക​ത്തി​ൽ​ ​പു​രു​ഷു​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ പ​ച്ച​യാ​യ​ ​നാ​ട്ടു​ഭാ​ഷ​യാ​ണ് ​ത​ന്റെ​ ​എ​ഴു​ത്തി​ന് ​വേ​ണ്ടി​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഏ​തൊ​രു​ ​സാ​ധാ​ര​ണ​ക്കാ​ര​നും​ ​ഒ​റ്റ​യി​രി​പ്പി​ന് ​ഈ​ ​പു​സ്ത​കം​ ​വാ​യി​ച്ചു​പോ​വാം.​ ​ഇ​നി​ ​ച​ർ​ച്ച​ക​ൾ​ ​തീ​രു​മാ​നി​ക്ക​ട്ടെ​ ​ഈ​ ​പു​സ്ത​ക​ത്തി​ന്റെ​ ​ഭാ​വി...!
(ലേ​ഖ​ക​ന്റെ​ ഫോ​ൺ​ ​:​ 9495083169)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARADHYA, BOOKS, VIJNANAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY