Kerala Kaumudi Online
Monday, 27 May 2019 5.29 PM IST

ആടിനെ മേയറാക്കി,​ ഉടൻ ചുമതലയേൽക്കും: വിചിത്ര രീതികളുമായി ഒരു പട്ടണം

mayor

വാ​ഷിം​ഗ്‌​ട​ൺ​:​ ​വേ​ർ​മ​ണ്ട് ​സം​സ്ഥാ​ന​ത്തെ​ ​ഫെ​യ​ർ​ ​ഹാ​വെ​ൻ​ ​പ​ട്ട​ണ​ത്തി​ൽ​ ​ലി​ങ്ക​ൺ​ ​മേ​യ​റാ​യി.​ ​പ​ക്ഷേ,​ ​ക​ക്ഷി​ ​ഒ​രു​ ​ആ​ടാ​ണ് ​എ​ന്ന് ​മാ​ത്രം.​ ​മൂ​ന്നു​ ​വ​യ​സു​ള്ള​ ​ആ​ടി​നെ​യാ​ണ് ​മേ​യ​ർ​ ​പ​ദ​വി​യി​ലേ​ക്ക് ​ഉ​യ​ർ​ത്തി​യ​ത്.​

​ടൗ​ൺ​ ​മാ​നേ​ജ​ർ​ ​ജോ​ ​ഗു​ന്ത​റി​ന്റെ​ ​വ​ക​യാ​യി​രു​ന്നു​ ​ഇ​ങ്ങ​നെ​ ​വി​ചി​ത്ര​മാ​യൊ​രു​ ​ആ​ശ​യം.​ ​ശ​രി​ക്കും​ ​ഹാ​വെ​നി​ൽ​ ​മേ​യ​ർ​ ​സ്ഥാ​ന​മി​ല്ല.​ ​സ്കൂ​ൾ​ ​ക​ളി​ക്ക​ളം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​നി​മ്മാ​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​പ​ണ​പ്പി​രി​വ് ​ന​ട​ത്താ​നാ​ണ് ​ഈ​ ​കൗ​തു​ക​രീ​തി​ക​ൾ​ ​അ​വ​ലം​ബി​ക്കു​ന്ന​ത്.​ ​സ്കൂ​ൾ​ ​ക​ളി​ക്ക​ളം​ ​നി​ർ​മാ​ണ​ത്തി​ന് ​പ​ണ​മു​ണ്ടാ​ക്കാ​ൻ​ ​ഒ​രു​ ​മൃ​ഗ​പ്ര​ദ​ർ​ശ​നം​ ​വ​ച്ച് ​അ​ഞ്ചു​ ​ഡോ​ള​ർ​ ​(360​ ​രൂ​പ​)​ ​വീ​തം​ ​ടി​ക്ക​റ്റ് ​പി​രി​വെ​ടു​ത്തി​രു​ന്നു.​

​ഇ​വി​ടെ​ ​പ്ര​ദ​ർ​ശ​ന​ത്തി​നാ​യി​ കൊ​ണ്ടു​ ​വ​ന്ന​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​ലി​ങ്ക​ണെ​ ​തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ കി​ട്ടി​യ​ ​വോ​ട്ട് 13.​ ര​ണ്ടാ​മ​നാ​യ​ത് 10​വോ​ട്ട് ​കി​ട്ടി​യ​ ​സ​മി​യെ​ന്ന​ നാ​യ​യാ​ണ്.​ അ​ടു​ത്ത​ ​ചൊ​വാ​ഴ്ച​യാ​ണ് ​ലി​ങ്ക​ണി​ന്റെ​ ​സ്ഥാ​നാ​രോ​ഹ​ണം. 2500​ ​പേർ താ​മ​സി​ക്കു​ന്ന​ ​ഹാ​വെ​ൻ​ ​പ​ട്ട​ണ​ത്തി​ൽ​ ​ഒ​ട്ടേ​റെ​ ച​ട​ങ്ങു​ക​ളി​ൽ​ ലി​ങ്ക​ൺ​ ​അതി​ഥി​യായി​ എത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAYOR, LINCOLN AS MAYOR, GOAT AS MAYOR IN AMERICAN CITY, LINCOLN NAMED GOAT IS A MAYOR OF AMERICAN DISTRICT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY