Kerala Kaumudi Online
Monday, 27 May 2019 5.30 PM IST

''അയാൾ മ​ദ്യ​പാ​നി​യും​ ​അ​സൂ​യ​ക്കാ​ര​നു​മാ​യി​രു​ന്നു​ ​'' വേർപിരിയലിന്റെ കാരണം വ്യക്തമാക്കി ആഞ്ജലീന

brad-pitt

വാ​ഷിം​ഗ്ട​ൺ​:​ ഹോ​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​ആ​ഞ്ജ​ലീ​ന​ ​ജൂ​ലി​യും​ ​ബ്രാ​ഡ് ​പി​റ്റും​ ​വേ​ർ​പി​രി​യാ​നു​ള്ള​ ​കാ​ര​ണം​ ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​ആ​രാ​ധ​ക​ർ​ ​പ​ല​വ​ഴി​യും​ ​നോ​ക്കി.​ ​പ​ക്ഷേ,​ ​നോ​ ​ര​ക്ഷ.​ഒ​ടു​വി​ൽ​ ​വേ​ർ​പി​രി​യാ​നു​ള്ള​ ​കാ​ര​ണം​ ​വെ​ളി​പ്പെ​ടു​ത്തി​ ​സാ​ക്ഷാ​ൽ​ ​ആ​ഞ്ജ​ലീ​ന​ ​ത​ന്നെ​ ​രം​ഗ​ത്തെ​ത്തി.​ ​ബ്രാ​ഡ് ​പി​റ്റി​ന്റെ​ ​മോ​ശം​ ​സ്വ​ഭാ​വ​മാ​ണ് ​വേ​ർ​പി​രി​യ​ലി​ന് ​ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ​ആ​ഞ്ജ​ലീ​ന​ ​പ​റ​യു​ന്ന​ത്.​ ​ഒ​രു​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​താ​രം​ ​മ​ന​സു​തു​റ​ന്ന​ത്.


''ഞ​ങ്ങ​ളു​ടെ​ ​ബ​ന്ധം​ ​തു​ട​ക്ക​ത്തി​ലേ​ ​സു​ഗ​മ​മാ​യ​ ​വ​ഴി​യി​ലൂ​ടെ​യാ​യി​രു​ന്നി​ല്ല​ ​പോ​യി​രു​ന്ന​ത്.​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു.​ ​അ​ത് ​വ​ലു​താ​യി​ ​കു​ഞ്ഞു​ങ്ങ​ളെ​ ​നോ​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​പ്പോ​ലും​ ​എ​ത്തി.​ ​അ​പ്പോ​ഴാ​ണ് ​ബ​ന്ധം​ ​വേ​ർ​പി​രി​യാ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​-​ആ​ഞ്ജ​ലീ​ന​ ​പ​റ​യു​ന്നു.


ബ്രാ​ഡ് ​പി​റ്റ് ​മ​ദ്യ​പാ​നി​യും​ ​അ​സൂ​യ​ക്കാ​ര​നു​മാ​യി​രു​ന്നു​ ​എ​ന്നാ​ണ് ​ആ​ഞ്ജ​ലീ​ന​യു​ടെ​ ​മ​റ്റൊ​രു​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​''അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​സൂ​യ​യും​ ​മ​ദ്യ​പാ​നാ​സ​ക്തി​യും​ ​വി​വാ​ഹ​മോ​ച​ന​ത്തി​ന് ​കാ​ര​ണ​മാ​യി​ട്ടു​ണ്ട്.​ ​മ​ദ്യ​പാ​നാ​സ​ക്തി​മൂ​ലം​ ​ഹോ​ളി​വു​ഡി​ലെ​ ​നി​ര​വ​ധി​ ​ന​ല്ല​ ​അ​വ​സ​ര​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ന​ഷ്ട​മാ​യി.​ ​എ​ന്റെ​ ​ബി​സി​ന​സ് ​ന​ല്ല​ ​നി​ല​യി​ൽ​ ​പോ​കു​ന്ന​തി​ലും​ ​അ​ത് ​നി​യ​ന്ത്രി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കാ​ത്ത​തി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ടു​ത്ത​ ​അ​സൂ​യ​യു​ണ്ടായി​രുന്നു. ഇ​നി​യും​ ​കൂ​ടു​ത​ൽ​ ​പ​റ​യാ​നു​ണ്ട്.​ ​പ​ക്ഷേ,​ ​എ​ന്റെ​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​അ​ച്ഛ​നാ​യ​തി​നാ​ൽ​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യാ​നൊ​ക്കി​ല്ല​ ​-​ആ​ഞ്ജ​ലീ​ന​ ​പ​റ​യു​ന്നു.


ഏ​റെ​നാ​ള​ത്തെ​ ​പ്ര​ണ​യ​ത്തി​നു​ശേ​ഷം​ 2014​ലാ​ണ് ​ആ​ഞ്ജ​ലീ​ന​യും​ ​ബ്രാ​ഡ്പി​റ്റും​ ​വി​വാ​ഹി​ത​രാ​യ​ത്.​ ​ഇ​തി​ൽ​ ​ആ​രാ​ധ​ക​ർ​ ​ഏ​റെ​ ​സ​ന്തോ​ഷി​ച്ച​താ​ണ്.​ ​പ​ക്ഷേ,​ ​ര​ണ്ടു​വ​ർ​ഷം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഇ​രു​വ​രും​ ​അ​ടി​ച്ചു​പി​രി​ഞ്ഞു.​ ​ഇ​വ​രെ​ ​ഒ​രു​മി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ന​ട​ന്നി​ല്ല.​ ​അടി​​ച്ചു​പി​രി​യാ​നു​ള്ള​ ​കാ​ര​ണം​ ​വ്യ​ക്ത​മാ​യ​ ​സ്ഥി​തി​ക്ക് ​ഒ​രു​മി​പ്പി​ക്ക​ൽ​ ​ഇ​നി​ ​എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ് ​ആ​രാ​ധ​ക​രു​ടെ​ ​വി​ശ്വാ​സം.ഇതി​നുള്ള ശ്രമവും ചി​ലർ തുടങ്ങി​യി​ട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ANGELINA JOLLIE BRAD PITT, ANGELINA BRAD PITT DIVORCE, REVEAL THE TRUTH ABOUT ANGELINA BRAD DIVORCE, HOLLYWOOD COUPLES
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY