Kerala Kaumudi Online
Saturday, 25 May 2019 10.28 PM IST

പിങ്ക് പൊലീസ് 190

pink-police

ഹാ​ൾ​ ​പി​ന്നി​ട്ട് ​രാ​ഹു​ൽ​ ​സി​റ്റൗ​ട്ടി​ലേ​ക്കു​ള്ള​ ​വാ​തി​ൽ​ ​വ​ലി​ച്ചു​ ​തു​റ​ന്നു.
പൊ​ടു​ന്ന​നെ​ ​അ​വ​ൻ​ ​ഞെ​ട്ടി​ ​പി​ന്നി​ലേ​ക്ക് ​മാ​റി.
മു​ന്നി​ൽ​ ​ഫ​ണം​ ​വി​രി​ച്ചു​നി​ൽ​ക്കു​ന്ന​ ​മൂ​ർ​ഖ​ൻ​ ​ക​ണ​ക്കെ​ ​എ​സ്.​പി​ ​അ​രു​ണാ​ച​ലം!
'​'​ഗു​ഡ് ​മോ​ർ​ണിം​ഗ് ​സാ​ർ...​ ​ഉ​റ​ക്കം​ ​സു​ഖ​മാ​യി​രു​ന്നോ​?"
പ​രി​ഹാ​സ​ത്തോ​ടെ​യു​ള്ള​ ​ചോ​ദ്യം​ ​രാ​ഹു​ലി​ന് ​എ​ന്തോ​ ​സം​ശ​യം​ ​തോ​ന്നി.​ ​എ​ങ്കി​ലും​ ​ഒ​ന്നും​ ​പു​റ​ത്തു​ ​ഭാ​വി​ച്ചി​ല്ല.
'​'​എ​ന്താ​ടോ...​ ​അ​തി​രാ​വി​ലെ​ ​വ​ന്ന് ​കാ​ലു​ ​പി​ടി​ച്ചാ​ൽ,​ ​ത​ന്റെ​ ​ട്രാ​ൻ​സ്‌​ഫ​ർ​ ​ഞാ​ൻ​ ​ക്യാ​ൻ​സ​ൽ​ ​ചെ​യ്യു​മെ​ന്നു​ ​ക​രു​തി​യോ​?"
അ​തു​കേ​ട്ട് ​അ​രു​ണാ​ച​ലം​ ​ചി​രി​ച്ചു.
'​'​ആ​ര് ​ആ​രു​ടെ​യൊ​ക്കെ​ ​കാ​ലു​പി​ടി​ക്കേ​ണ്ടി​ ​വ​രു​മെ​ന്ന​ത് ​കാ​ല​മാ​ണു​ ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​അ​ല്ലാ​തെ​ ​ന​മ്മ​ള​ല്ല​ല്ലോ​ ​സാ​ർ​?"
രാ​ഹു​ൽ​ ​എ​ന്തോ​ ​പ​റ​യു​വാ​ൻ​ ​ഭാ​വി​ക്കു​ക​യാ​യി​രു​ന്നു.​ ​പെ​ട്ടെ​ന്ന് ​ജെ.​സി.​ബി​യു​ടെ​ ​മു​ര​ൾ​ച്ച​ ​കേ​ട്ടു.
അ​രു​ണാ​ച​ല​ത്തി​ന്റെ​ ​തോ​ളി​നു​ ​മു​ക​ളി​ലൂ​ടെ​ ​രാ​ഹു​ൽ​ ​നോ​ക്കി.
മ​ദ​മി​ള​കി​യ​ ​കൊ​മ്പ​നെ​പ്പോ​ലെ​ ​മു​റ്റ​ത്തേ​ക്കു​ ​വ​രു​ന്ന​ ​ജെ.​സി.​ബി!
ചു​റ്റും​ ​ധാ​രാ​ളം​ ​പോ​ലീ​സു​കാ​ർ..
'​'​എ​ന്താ​ടോ​ ​ഇ​തൊ​ക്കെ​?​ ​ഇ​വി​ടെ​ ​ഏ​താ​ണ്ട് ​നി​ധി​യി​രി​ക്കു​ന്നോ​ ​മാ​ന്തി​പ്പൊ​ളി​ച്ചെ​ടു​ക്കാ​ൻ​?​ "
അ​വ​ൻ​ ​ശ​ബ്ദ​മു​യ​ർ​ത്തി.
'​'​ഒ​രു​പ​ക്ഷേ​ ​ഉ​ണ്ടെ​ങ്കി​ലോ​ ​സാ​ർ​?​ ​ഒ​രു​പാ​ടു​കാ​ലം​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ലി​രു​ന്ന് ​ക​ട്ടു​മു​ടി​ച്ച​ ​ഒ​രാ​ളു​ടെ​ ​വീ​ട​ല്ലേ​?​ ​നി​ധി​ ​ക​ണ്ടി​ല്ലെ​ങ്കി​ലേ​ ​അ​ത്ഭു​ത​മു​ള്ളൂ​?"
രാ​ഹു​ലി​ന്റെ​ ​ക​ട​പ്പ​ല്ലു​ക​ൾ​ ​ഞെ​രി​ഞ്ഞു.
'​'​കൊ​ണ്ടു​പൊ​യ്ക്കോ​ണം​ ​ജെ.​സി.​ബി​യും​ ​കു​ന്തോം​ ​കൊ​ട​ച്ച​ക്രോം​ ​ത​ന്റെ​ ​പോ​ലീ​സു​കാ​രെ​യു​മൊ​ക്കെ.​ ​ഇ​തി​പ്പോ​ൾ​ ​ചീ​ഫ് ​മി​നി​സ്റ്റ​റു​ടെ​ ​വീ​ടാ​ണെ​ന്ന് ​മ​റ​ക്ക​ണ്ടാ.​ ​ഈ​ ​മു​റ്റ​ത്ത് ​കാ​ലു​ ​കു​ത്ത​ണ​മെ​ങ്കി​ൽ​ ​പോ​ലും​ ​ഉ​ണ്ട് ​ഒ​രു​പാ​ട് ​ഫോ​ർ​മാ​ലി​റ്റീ​സ്."
അ​വ​ൻ​ ​കൈ​ ​ചൂ​ണ്ടി.
'​'​അ​റി​യാ​മേ...​"​ ​അ​രു​ണാ​ച​ലം​ ​വി​ന​യം​ ​ഭാ​വി​ച്ചു.""​'​അ​തി​നൊ​ക്കെ​ ​വേ​ണ്ട​ ​മ​രു​ന്നു​മാ​യാ​ണേ​ ​അ​ടി​യ​ൻ​ ​വ​ന്നി​രി​ക്കു​ന്ന​ത്.​ "
എ​സ്.​പി​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്ന് ​ഒ​രു​ ​ബ്രൗ​ൺ​ ​ക​വ​ർ​ ​വ​ലി​ച്ചെ​ടു​ത്തു.​ ​പി​ന്നെ​ ​അ​ത് ​രാ​ഹു​ലി​നു​ ​നീ​ട്ടി.
'​'​സാ​റി​ന്റെ​ ​എ​ല്ലാ​ ​ചോ​ദ്യ​ങ്ങ​ൾ​ക്കു​മു​ള്ള​ ​ഉ​ത്ത​രം​ ​ഇ​തി​ലു​ണ്ട്.​ ​വെ​റു​തെ​ ​സം​സാ​രി​ച്ച് ​സ​മ​യം​ ​പാ​ഴാ​ക്ക​ണ്ടെ​ന്നു​ ​ക​രു​തി​ ​കൊ​ണ്ടു​വ​ന്ന​താ​ണേ..."
റാ​ഞ്ചി​യെ​ടു​ക്കും​ ​പോ​ലെ​ ​രാ​ഹു​ൽ​ ​ആ​ ​ക​വ​ർ​ ​വാ​ങ്ങി.​ ​തു​ട​ർ​ന്ന് ​അ​തി​നു​ള്ളി​ൽ​ ​നി​ന്ന് ​നാ​ലാ​യി​ ​മ​ട​ക്കി​വ​ച്ചി​രു​ന്ന​ ​ഒ​രു​ ​ക​ട​ലാ​സ് ​എ​ടു​ത്തു​ ​നി​വ​ർ​ത്തി.
അ​വ​ന്റെ​ ​ക​ണ്ണു​ക​ളി​ൽ​ ​ഒ​രു​ ​ന​ടു​ക്കം​ ​മി​ന്നി.
സെ​ർ​ച്ച് ​വാ​റ​ണ്ട്!
ഈ​ ​വെ​ളു​പ്പാ​ൻ​ ​കാ​ല​ത്ത് ​മ​ജി​സ്ട്രേ​റ്റി​ന്റെ​ ​ക​യ്യി​ൽ​ ​നി​ന്ന് ​ഇ​ത്ത​രം​ ​ഒ​രു​ ​വാ​റ​ണ്ട് ​വാ​ങ്ങി​ക്കൊ​ണ്ട് ​അ​രു​ണാ​ച​ലം​ ​എ​ത്ത​ണ​മെ​ങ്കി​ൽ​ ​കാ​ര്യം​ ​ഗൗ​ര​വ​മു​ള്ള​തു​ ​ത​ന്നെ.​ ​രാ​ഹു​ൽ​ ​ഉ​റ​പ്പി​ച്ചു.
പ​ക്ഷേ​ ​സം​ഗ​തി​ ​എ​ന്താ​ണെ​ന്നു​ ​മാ​ത്രം​ ​പി​ടി​കി​ട്ടു​ന്നി​ല്ല.
'​'​അ​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ക്ക് ​പ​ണി​ ​തു​ട​ങ്ങാ​മ​ല്ലോ...​ ​അ​ല്ലേ​ ​സാ​റേ​?""
അ​രു​ണാ​ച​ല​ത്തി​ന്റെ​ ​ചോ​ദ്യ​ത്തി​ന് ​രാ​ഹു​ൽ​ ​ഉ​ത്ത​രം​ ​ന​ൽ​കി​യി​ല്ല.​ ​മീ​ഡി​യ​ക്കാ​ർ​ ​ക്യാ​മ​റ​ക​ളു​മാ​യി​ ​സി​റ്റൗ​ട്ടി​ലേ​ക്കു​ ​ക​യ​റി​ ​വ​ന്നു​
'​'​എ​ന്താ​ ​സാ​റേ​ ​ഇ​തി​ന്റെ​യൊ​ക്കെ​ ​അ​ർ​ത്ഥം​?​ ​"​അ​വ​രി​ൽ​ ​ഒ​രാ​ൾ​ ​രാ​ഹു​ലി​നോ​ടു​ ​തി​ര​ക്കി.
'​'​നി​ങ്ങ​ളെ​ ​ഇ​വി​ടേ​ക്കു​ ​ക്ഷ​ണി​ച്ചു​കൊ​ണ്ടു​വ​ന്ന​ത് ​ഇ​യാ​ള​ല്ലേ​?​ ​ഇ​യാ​ളോ​ടു​ത​ന്നെ​ ​ചോ​ദി​ക്ക്.""
പ​റ​ഞ്ഞ​തും​ ​രാ​ഹു​ൽ​ ​വെ​ട്ടി​ത്തി​രി​ഞ്ഞു.​ ​ഭ​യ​ങ്ക​ര​ ​ഒ​ച്ച​യി​ൽ​ ​ഡോ​ർ​ ​അ​ട​ഞ്ഞു.
ആ​ ​സ​മ​യം​ ​പ​ത്ത​നം​തി​ട്ട​ ​ടി.​ബി​യി​ൽ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​ഫോ​ൺ​ ​നി​ർ​ത്താ​തെ​ ​ശ​ബ്ദി​ച്ചു.
ഉ​റ​ക്കം​ ​ഞെ​ട്ടി​യ​ ​മാ​സ്റ്റ​ർ​ ​അ​സ്വ​സ്ഥ​ത​യോ​ടെ​ ​ഫോ​ൺ​ ​എ​ടു​ത്തു.
'​'​ഹ​ലോ....""
'​'​ഉ​റ​ക്ക​ത്തി​ൽ​ ​ബു​ദ്ധി​മു​ട്ടി​ച്ച​തി​ന് ​ക്ഷ​മി​ക്ക​ണം​ ​സാ​ർ...​ ​ഞാ​ൻ​ ​ക​ൽ​ക്കി​യു​ടെ​ ​ഭാ​ര്യ.....​ ​താ​ങ്ക​ൾ​ക്ക് ​വ​ള​രെ​ ​സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്ന​ ​ഒ​രു​ ​കാ​ര്യം​ ​ഞാ​ൻ​ ​ചെ​യ്തു​ക​ഴി​ഞ്ഞു.​ ​ഇ​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ഹു​ലി​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ ​ചെ​ന്നാ​ൽ​ ​അ​ത് ​നേ​രി​ൽ​ ​കാ​ണാം.​ ​സാ​റി​ന്റെ​ ​ശ​ത്രു​വി​ന്റെ​ ​പ​ത​നം.""
'​'​ങ്ഹേ​?​"​ ​മാ​സ്റ്റ​ർ​ ​ചാ​ടി​യെ​ഴു​ന്നേ​റ്റ് ​ഇ​രു​ന്നു.​ ​'​'​പ​റ​യൂ.​ ​വി​ഷ​യം​ ​എ​ന്താ​ണ്?""
'​'​പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ന​ല്ല​ത് ​ക​ണ്ട​റി​യു​ന്ന​താ​ണു​ ​സാ​ർ.​ ​വേ​ഗം​ ​ചെ​ല്ല്...​ ​സാ​റ് ​വീ​ണ്ടും​ ​മു​ഖ്യ​മ​ന്ത്രി​യാ​കു​വാ​ൻ​ ​അ​ധി​ക​സ​മ​യം​ ​വേ​ണ്ടി​വ​രി​ല്ല....""
ആ​ ​സ്‌​ത്രീ​ ​ശ​ബ്ദം​ ​മു​റി​ഞ്ഞു.​ ​ഒ​പ്പം​ ​കാ​ളും...
'​'​ഹ​ലോ...​ ​ഹ​ലോ....​ ​"​ "​മാ​സ്റ്റ​ർ​ ​ഫോ​ണി​ലേ​ക്കു​ ​തു​റി​ച്ചു​നോ​ക്കി.

*​*​*​ ​
രാ​ഹു​ലി​ന്റെ​ ​വീ​ട്.
ജീ​പ്പി​ൽ​ ​നി​ന്ന് ​വി​ക്ര​മ​നെ​യും​ ​സാ​ദി​ഖി​നെ​യും​ ​വി​ല​ങ്ങു​വ​ച്ച​ ​നി​ല​യി​ൽ​ ​പോ​ലീ​സ് ​പു​റ​ത്തി​റ​ക്കി.
'​'​ന​ട​ക്കെ​ടാ."
എ​സ്.​ഐ​ ​ക​ൽ​പ്പി​ച്ചു.
വി​ക്ര​മ​നു​ ​ന​ട​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.
എ​സ്.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​വ​രെ​ ​വീ​ടി​നു​ ​പി​ന്നി​ലേ​ക്കു​ ​കൊ​ണ്ടു​പോ​യി.​ ​തൊ​ട്ടു​പി​റ​കെ​ ​ജെ.​സി.​ബി​യും.
ര​ണ്ടാം​ ​നി​ല​യി​ലെ​ ​ജ​നാ​ല​ക്ക​ർ​ട്ട​നു​ ​പി​ന്നി​ൽ​ ​നി​ന്ന് ​ഇ​തു​ ​കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു​ ​രാ​ഹു​ൽ.
അ​വ​ന്റെ​ ​ത​ല​ച്ചോ​റി​നു​ള്ളി​ൽ​ ​വെ​ള്ളി​ടി​ ​പോ​ലെ​ ​ഒ​രു​ ​സ്ഫോ​ട​നം​ ​ന​ട​ന്നു...
[​തു​ട​രും]

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, PINK POLICE NOVEL, NOVEL, MALAYALAM THRILLER NOVEL, MALAYALAM NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY