ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ആലപ്പുഴ നഗരസഭ 25 ലക്ഷം രൂപ ചെലവിൽ പണികഴിപ്പിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയിലെ ആധുനിക ടോയ്ലെറ്റ് സമുച്ചയത്തിന് തറക്കല്ലിട്ടു. നഗരസഭാ സ്വകാര്യബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് അദ്ധ്യക്ഷയായി. പദ്ധതി നടപ്പിലാവുന്നതോടെ നഗരത്തിലെ പൊതു ടോയ്ലെറ്റുകളുടെ ക്ഷാമത്തിന് പരിഹാരമാവും. പാർക്കിംഗ് സൗകര്യവും ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റും സമുച്ചയത്തിലുണ്ടാകും. കുടുംബശ്രീക്കായിരിക്കും നടത്തിപ്പ് ചുമതല. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദു തോമസ്, കെ. ബാബു, എ. ഷാനവാസ്, ആർ. വിനീത, കക്ഷി നേതാക്കളായ എം.ആർ. പ്രേം, ഡി.പി. മധു, രതീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |