SignIn
Kerala Kaumudi Online
Thursday, 19 September 2024 8.16 AM IST

അലൈൻമെന്റിലെ ഊരാക്കുടുക്ക് !

Increase Font Size Decrease Font Size Print Page
nh

 കൊല്ലം - തേനി പാതയിൽ കീറാമുട്ടിയായി റോഡ് വികസനം

കൊല്ലം: ബൈപ്പാസിൽ നിന്ന് നഗരത്തിലേക്കെത്തുന്ന പ്രധാന റോഡുകളിലൊന്ന്, വാഹനത്തിരക്കും വീതിക്കുറവും മൂലം ശ്വാസമുട്ടുന്ന അഞ്ച് കിലോമീറ്റർ ദൂരം. കടവൂർ ഒറ്റക്കൽ ജംഗ്‌ഷൻ മുതൽ ഹൈസ്‌കൂൾ ജംഗ്‌ഷൻ വരെയുള്ള റോഡിന്റെ അവസ്ഥയാണിത്. കൊല്ലം - തേനി പാതയുടെ ഭാഗമായിരുന്ന ഈ റോഡിനെ ദേശീയപാത അലൈൻമെന്റിൽ നിന്ന് ഒഴിവാക്കിയതോടെ റോഡ് വികസനമെന്ന നാട്ടുകാരുടെ സ്വപ്നത്തിന് തിരശീല വീഴുകയാണ്.

ഹൈസ്‌കൂൾ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ചിരുന്ന ദേശീയപാത 183ന്റെ അലൈൻമെന്റ് ഇപ്പോൾ കടവൂർ ഒറ്റക്കല്ലിൽ നിന്നാണ് ആരംഭിക്കുന്നത്. ഒറ്റക്കൽ മുതൽ പെരിനാട് ആർ.ഒ.ബി വരെയുള്ള പാത വീതികൂട്ടി വികസിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. എന്നാൽ ഒറ്റക്കൽ മുതൽ നഗരത്തിലേക്കുള്ള പ്രധാന പാതയ്ക്ക് വീതികുറവായിരിക്കുന്നിടത്തോളം ഇത്തരം വികസനം കൊണ്ട് യാത്രക്കാർക്ക് കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കടവൂർ മുതൽ ഹൈസ്‌കൂൾ ജംഗ്‌ഷൻ വരെയുള്ള ഭാഗത്ത് റോഡ് വികസനം യാഥാർത്ഥ്യമാകണമെങ്കിൽ ഇനി നഗരസഭ തന്നെ വിചാരിക്കണം.

മുന്നിട്ടിറങ്ങുമോ നഗരസഭ

ഹൈസ്‌കൂൾ ജംഗ്‌ഷൻ മുതൽ കടവൂർ ഒറ്റക്കൽ വരെയുള്ള ഭാഗത്തെ റോഡ് വികസനത്തിൽ നഗരസഭ ഇതുവരെ താത്പര്യം കാട്ടിയിരുന്നില്ല. ദേശീയപാതയുടെ ഭാഗമായതിനാൽ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് റോഡ് വികസനം സാധ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷ നഗരസഭയ്ക്കുണ്ടായിരുന്നു. എന്നാൽ ദേശീയപാത അലൈൻമെന്റ് ഒറ്റക്കൽ മുതൽ ആരംഭിക്കുന്ന തരത്തിലായതോടെ അഞ്ച് കിലോമീറ്റർ ദൂരത്തെ വികസനം നഗരസഭ തന്നെ ഏറ്റെടുക്കേണ്ട അവസ്ഥയാണ്. അമൃത് പോലെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഏതെങ്കിലും ഉപയോഗിച്ച് നഗരഗതാഗതത്തിന് ഉതകുന്ന വികസനങ്ങൾ നഗരസഭയ്ക്ക് നിഷ്പ്രയാസം സാധ്യമാക്കാൻ കഴിയും.

 കടവൂർ - ഹൈസ്‌കൂൾ ജംഗ്‌ഷൻ

ദൂരം: 5 കി.മി

യാത്രചെയ്യാൻ വേണ്ടുന്ന സമയം: 15 മിനിറ്റ്

ബസ് സ്റ്റോപ്പുകളുടെ എണ്ണം: 13

 ദേശീയപാത 183 (നേരത്തെ 220):

(കൊല്ലം- കുണ്ടറ- ഭരണിക്കാവ്- ചെങ്ങന്നൂർ- മുണ്ടക്കയം- കുമളി- തേനി)

ആരംഭിക്കുന്ന സ്ഥലം:

നിലവിൽ: കടവൂർ - ഒറ്റക്കൽ ജംഗ്‌ഷൻ

നേരത്തെ: ഹൈസ്‌കൂൾ ജംഗ്‌ഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, NH, ROAD DEVELOPMENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.