തിരുവനന്തപുരം : ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലൂർദ്ദ് മാതാ എൻജിനിയറിംഗ് കോളേജും പ്രശസ്ത സോഫ്റ്റ്വെയർ കമ്പനി ആയ യു.എസ്.ടി ഗ്ളോബലും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. യു.എസ്.ടിയുടെ നൂതന സാങ്കേതിക സംവിധാനങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അഭ്യസിക്കാൻ ഇതിലൂടെ സാധിക്കും. പ്ളേസ്മെന്റ്, പ്ളേസ്മെന്റ് ട്രെയിനിംഗ്, ഓൺ സൈറ്റ് ട്രെയിനിംഗ് എന്നീ സേവനങ്ങളും വിദ്യാർത്ഥികൾക്ക് ലഭിക്കും.
ലൂർദ്ദ് മാതാ ഡയറക്ടർ ഫാ. ടോമി ജോസഫ് പടിഞ്ഞാറേവീട്ടിൽ, യു.എസ്.ടി ഗ്ളോബൽ വൈസ് പ്രസിഡന്റ് ഗിൽറോയ് മാത്യു, ലൂർദ്ദ് മാതാ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സോണി മുണ്ടുനടക്കൽ, ബർസർ ഫാ. എവീസ് എടച്ചെത്ര, പ്രിൻസിപ്പൽ ഡോ. മോഹൻലാൽ, യു.എസ്.ടി എച്ച്.ആർ. മാനേജർ ശരത്ത് എന്നിവർ ധാരണാപത്രം കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |