പെരുമ്പാവൂർ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് ഒക്കൽ പഞ്ചായത്തിലെ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്പെഷ്യൽ കെയർ സെന്റർ (സ്നേഹക്കൂട്) പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ അമൃത സജിൻ അദ്ധ്യക്ഷത വഹിച്ചു. ഡി.പി.ഒ മഞ്ജു കൈലാസ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, പ്രധാനാദ്ധ്യാപിക സിമി പീതൻ,പ്രിൻസിപ്പൽ എൻ.വി.ബാബുരാജ്, പി.ടി.എ പ്രസിഡന്റ് പി.ഐ. നാദിർഷ,ജിസ്റ്റി ജോൺ,സിനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |