SignIn
Kerala Kaumudi Online
Friday, 20 September 2024 12.39 AM IST

100 തികയ്‌ക്കാൻ സ്പെഷ്യൽ ഡ്രൈവ്

Increase Font Size Decrease Font Size Print Page
vaccination

കൊല്ലം: ജില്ലയിൽ നൂറ് ശതമാനം വാക്‌സിനേഷൻ ലക്ഷ്യമാക്കി ഇന്ന് മുതൽ സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ് നടത്താൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അലർജി ഉൾപ്പെടെയുള്ള ഇതര രോഗങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ കഴിയാതിരുന്നവർക്കായി വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വാക്സിൻ നൽകും. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്, വിക്ടോറിയ ആശുപത്രി, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി ശാസ്താംകോട്ട, നീണ്ടകര, കുണ്ടറ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഈ മാസം 25 വരെയാണ് പ്രത്യേക ക്യാമ്പുകൾ.
ഈ മാസം 26ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആദ്യ ഡോസ് സ്വീകരിക്കാത്തവർക്കായി വാക്‌സിനേഷൻ ഡ്രൈവ് നടത്തും. പ്രാദേശിക തലത്തിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. 18 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക ക്യാമ്പ് ആവശ്യമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടണം.

ജില്ലയിൽ വാക്സിനേഷൻ

ആദ്യ ഡോസ് സ്വീകരിച്ചവർ: 18,73,484

രണ്ട് ഡോസുകൾ സ്വീകരിച്ചവർ: 7,95,748

ആകെ വിതരണം ചെയ്ത ഡോസുകൾ: 26,69,232

ഇന്നലെ വിതരണം ചെയ്തത്: 10,279

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, VACCINATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.