പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 849 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,75,536 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,67,956 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ഇന്നലെ 735 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 165498 ആണ്. ജില്ലക്കാരായ 8939 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ ആറ് പേർ ഇന്നലെ മരിച്ചു
1) ചെറുകോൽ സ്വദേശി (88)
2) കോന്നി സ്വദേശി (52)
3) അയിരൂർ സ്വദേശി (75)
4) കടപ്ര സ്വദേശി (56)
5) ഏഴംകുളം സ്വദേശി (55)
6) വളളിക്കോട് സ്വദേശി (72)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |