കൊച്ചി: കേരള ക്ഷേത്രസംരക്ഷണ സമിതി എറണാകുളം ജില്ലാ വാർഷിക പൊതുയോഗം കളമശ്ശേരി ചുള്ളിക്കാവ് ക്ഷേത്ര ഹാളിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് ഡോ.കേണൽ കെ. രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി. രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. മോഹൻ, മേഖല സെക്രട്ടറി നന്ദകുമാർ, ജില്ലാ സെക്രട്ടറി എൻ. അനിൽകുമാർ, എ.പി. ജയശങ്കർ, പി.ജി. അനിൽകുമാർ, സി.ഡി. വിഷ്ണു, എസ്. ഗോപാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: ഡോ. കേണൽ കെ. രവീന്ദ്രൻ നായർ (പ്രസിഡന്റ്) സി.ഡി. വിഷ്ണു, എ.പി. ജയശങ്കർ, ലീല സന്തോഷ് (വൈസ് പ്രസിഡന്റുമാർ)എൻ. അനിൽകുമാർ(സെക്രട്ടറി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |