പാലാ: ഇറ്റലിയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടിയ കേസിൽ പാലാ സ്വദേശിയായ ഐ.എൻ. ടി.യു.സി. നേതാവ് പിടിയിൽ. വള്ളിച്ചിറ നെല്ലിയാനി പണിക്കപ്പറമ്പിൽ പി.സി. തോമസിനെയാണ് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവുപ്രകാരം പാലാ സി.ഐ. കെ.പി.ടോംസൺ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്ന് നിരവധി പേരിൽ നിന്നായി രണ്ടു കോടിയോളം രൂപ പി.സി തോമസ് തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പാലായിലെ ഐ.എൻ.ടി.യു.സി ഓഫീസിൽ വച്ചാണ് പണം വാങ്ങിയിരുന്നത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഈ മാസം ആദ്യം പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് ഇയാൾ മൈസൂരിലേക്ക് കടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |