ചോറ്റാനിക്കര: ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ ആറുമുതൽ പതിനഞ്ചു വരെ വിവിധ പരിപാടികളോടെ നടക്കും. 6ന് രാവിലെ എട്ടിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, അംഗങ്ങളായ എം.ജി നാരായണൻ.വി.കെ അയ്യപ്പൻ എന്നിവർ ഉദ്ഘാടനം ചെയ്യും. പത്തിന് രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ നവരാത്രി സംഗീതോത്സവവും വൈകിട്ടു ആറുമുതൽ ഒമ്പതുവരെ നൃത്തോത്സവവും നടക്കും. 13ന് രാവിലെ എട്ടരയ്ക്കാണ് പ്രസിദ്ധമായ പവിഴമല്ലിത്തറ മേളം. പതിനാലിന് നടക്കുന്ന ശീവേലിമേളത്തിന് പെരുവനം കുട്ടൻമാരാർ നേതൃത്വം വഹിക്കും.13നു വൈകിട്ട് പൂജവയ്‌പ്പും 15 നു രാവിലെ വിദ്യാരംഭവും നടക്കും.