പുതുക്കാട്: കൊവിഡ് പ്രതിസന്ധിയിൽ സർവീസ് നിറുത്തിയ കോട്ടയം നിലമ്പൂർ പാസഞ്ചർ ട്രെയിൻ ഒക്ടോബർ ഏഴ് മുതൽ സർവീസ് പുനരാരംഭിക്കും. കോട്ടയത്ത് നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 8.05ന് പുതുക്കാട് സ്റ്റേഷനിൽ നിന്നും നിലമ്പൂർക്ക് പുറപ്പെടും. തിരിച്ച് ഉച്ചയ്ക്ക് 3.10ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 6.09ന് പുതുക്കാട് എത്തും. രാത്രി 10.15ന് ആണ് ട്രെയിൻ കോട്ടയത്ത് എത്തുക. പുതുക്കാടിനെ കൂടാതെ തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, പൂങ്കുന്നം, മുളങ്കുന്നത്തുകാവ്, വടക്കാഞ്ചേരി, മുളങ്കുന്നത്തുകാവ്, വള്ളത്തോൾ നഗർ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |