തൃശൂർ: പൊതുജനങ്ങൾക്ക് ബാങ്കിംഗ് രംഗത്തെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്ക് നബാർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന 'ബാങ്ക് ഓൺ വീൽസ്' ഫ്ളാഗ് ഓഫ് ചെയ്തു. കോവിലകത്തുംപാടം കേരള ബാങ്ക് റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. റീജിയണൽ ജനറൽ മാനേജർ ജോളി ജോൺ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ പി.ആർ. രവിചന്ദ്രൻ, ഷാജു.പി. ജോർജ്ജ്, പി.ആർ. ചന്ദ്രമോഹൻ, അനിൽകുമാർ പി.എസ് തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിംഗ് രംഗത്തെ ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിന് കേരള ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന പദ്ധതികളുടെ ഭാഗമായാണ് 'ബാങ്ക് ഓൺ വീൽസ്' എന്ന് പേരിട്ടിരിക്കുന്ന വാഹനം നാട്ടിലുടനീളം സഞ്ചരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |