മുണ്ടക്കയം : തിങ്കളാഴ്ച പെരുവാന്താനം മേഖലയിൽ ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം 50 ഓളം പോസ്റ്റുകൾ തകർന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. 30 ഓളം സ്ഥലങ്ങളിൽ വൈദ്യുതിലൈനുകളും പൊട്ടി. പോസ്റ്റുകളുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എല്ലാ മേഖലയിലും വൈദ്യുതി പുന:സ്ഥാപിക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരും. നിരവധി മരങ്ങളാണ് ലൈനിന് മുകളിൽ കിടക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് നീക്കം ചെയ്യാനാണ് ശ്രമം. അവധിയിൽ പ്രവേശിച്ചിരുന്ന മുഴുവൻ ജീവനക്കാരോടും തിരികെ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |