കോട്ടയം : കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം മാതൃകാ ക്ഷീരകർഷകനായ ബിജു വട്ടമുകളേൽ കുറവിലങ്ങാടിന്റെ ഡയറിഫാമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി സി കുര്യൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സന്ധ്യാ സജീവ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ..ഒ.ടി.തങ്കച്ചൻ, എ.ഡി.സി.പി ജില്ലാ കോ-ഓർഡിനേറ്റർ ഡോ.ഷാജി.പണിക്കശ്ശേരി, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എൻ.ജയദേവൻ, കോഴ വെറ്റിനറി സർജൻ ഡോ.മിനി ജോസ് പ്ലാങ്കല, ഡോ.ഷിജോ ജോസ് തുടങ്ങിയവർ പങ്കെടുത്തു.