ആലപ്പുഴ: ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങളും മയക്കുമരുന്നും വില്പനക്ക് എത്തിക്കുന്ന സംഘത്തിലെ മൂന്നുപേരെ മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ജില്ലാ പൊലീസ് ചീഫിന്റെ പ്രത്യേക സ്ക്വഡ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടമ്പേരൂർ ഉടമ്പൻ പുഴ പടീറ്റതിൽ സുധൻ (64), തൃപ്പെരുന്തുറ പുതുശേരി മനോജ് (55), എണ്ണക്കാട് കൊല്ലംതറ സജി തോമസ് (26) എന്നിവരെയാണ് ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എം. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആയിരം പായ്ക്കറ്റ് ഹാൻസും നൂറ് ഗ്രാം കഞ്ചാവും പിടികൂടി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വഡ്, ആലപ്പുഴ ഡോഗ് സ്ക്വാഡ്, മാന്നാർ പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |