വൈപ്പിൻ: ചെറായി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ 150-ാം വാർഷികത്തിന്റെ ഭാഗമായി ശതോത്തര സുവർണ്ണ ജൂബിലി ആഘോഷം മഞ്ഞിനിക്കര ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിലും ബെന്യാമിൻ മുളേരിക്കൽ റമ്പാന്റെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാന അർപ്പിച്ച് തുടങ്ങി. സഹവികാരി ഫാ. ജിയോ കുര്യൻ സ്വാഗതം ആശംസിച്ചു. വികാരി ഫാ. സജൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. പള്ളിയുടെ പരിസരത്തുള്ള ആശാവർക്കർ ഗീത അപ്പുക്കുട്ടന് ചികിത്സാ സഹായധനം നൽകി. മുളേരിക്കൽ ബെന്യാമിൻ റമ്പാൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വാർഡ് മെമ്പർ അജിത ശശാങ്കൻ, സെന്റ് റോസ് പള്ളി വികാരി ഫാ. ജോസ് തേലക്കാട്ട്, അയ്യമ്പിള്ളി സെന്റ് ജോൺസ് യാക്കോബായ വികാരി ഫാ.ബേസിൽ ബേബി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |