കോടാലി: ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ചവരെ വനപാലകർ പിടികൂടി. പട്ടാമ്പി സ്വദേശികളായ പാലത്തിങ്കൽ വീട്ടിൽ അൻവർ സാദത്ത്(47), പാലക്കാപറമ്പിൽ റഷീദ്(47) എന്നിവരാണ് പിടിയിലായത്. വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ ജോബിൻ ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടശേരി റിസർവ് വനത്തിൽ പെട്ട ചുങ്കാൽ വനഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്ന് ചന്ദനം മുറിക്കാനുപയോഗിച്ച വെട്ടുകത്തി, കോടാലി, വാൾ, എന്നിവ പിടികൂടി. റേഞ്ച് ഓഫീസർ ജോബിൻ ജോസഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.കെ. പ്രഭാകരൻ, സെക്ഷൻ ഓഫീസർ കെ.ബി. ശോഭൻ ബാബു, ബി.എഫ്.ഒമാരായ പി.എസ്. സന്ദീപ്, ഗിനിൽ ചെറിയാൻ, സ്റ്റാൻലി കെ. തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വനത്തിൽ നിന്നും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |