മാഹി: പരിമഠത്തെ ഷാനിദാസിൽ ഇസ്മായിലിന്റെയും കാട്ടിൽ സുബൈറിന്റെയും മതിലുകൾ തകർന്ന് ഇവരുടേയും അയൽവാസികളുടേയും വീടുകൾ ഭീഷണിയിൽ. കനത്ത മഴയിലാണ് രണ്ടിടത്തും മതിലുകൾ തകർന്നത്. ഇസ്മായിലിന്റെ വീട്ടുമതിൽ തകർന്ന് തൊട്ടടുത്ത ടി.വി.രാഘവന്റെ വീടിന്റെ പിൻഭാഗത്തും കിണറ്റിനും കേടുപാടുണ്ടായി. തൊട്ടടുത്ത അൽ അഷർ എന്ന വീടും അപകട ഭീതിയിലാണ്. അശാസ്ത്രീയമായി വളരെ ഉയരത്തിൽ കെട്ടിയ മതിലിന്റെ പകുതി ഭാഗം ഇടിഞ്ഞ് വീണാണ് അപകടം.
രാത്രി നിർത്താതെ പെയ്ത മഴയിലാണ് കാട്ടിൽ സുബൈറിന്റെ വീട്ടുമതിൽ തകർന്നത് .തൊട്ടടുത്ത വീടും ഇതോടെ ഭീഷണിയിലായി. ഇന്നലെ രാവിലെ അഞ്ചര യോടെ ഉഗ്രശബ്ദത്തോടുകൂടിയാണ് മതിൽ ഇടിഞ്ഞിരിക്കുന്നത്. ഈ വീട്ടിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
കാട്ടിൽ സുബൈറിന്റെ വീട്ടു മതിൽ തകർന്ന നിലയിൽ
ചിത്രവിവരണം: വൻ അപകട ഭീതിയുയർത്തുന്ന പാതി തകർന്ന പരിമഠത്തെ ഇസ്മായിലിന്റെ വീട്ടു മതിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |