കൊച്ചി: ജില്ലയിൽ ഇന്നലെ 1280 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1253 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1512 പേർ രോഗ മുക്തി നേടി. ജില്ലയിൽ ആകെ 12356 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 26346 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 4147 ആദ്യ ഡോസും, 22199 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 24491 ഡോസും 1807 ഡോസ് കൊവാക്സിനും 48 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 4503264 ഡോസ് വാക്സിനാണ് നൽകിയത്. 2923743 ആദ്യ ഡോസ് വാക്സിനും 1579521 സെക്കൻഡ് ഡോസ് വാക്സിനും നൽകി. ഇതിൽ 3992009 ഡോസ് കൊവിഷീൽഡും 497014 ഡോസ് കൊവാക്സിനും 14241 ഡോസ് സുപുട്നിക് വാക്സിനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |