തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സി.പി.ഐ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ അഭ്യർത്ഥിച്ചു. വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മാങ്കോട് രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ സി.പി.ഐ നേതാക്കൾ സന്ദർശിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്‌ണൻ, ഊക്കോട് കൃഷ്‌ണൻകുട്ടി, ഗിരിജ, ആതിര എസ്. നായർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.