ചേർത്തല: സംസ്കൃതം, ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ അഭ്യസിപ്പിക്കുന്നതിന് ചേർത്തലയിൽ ആരംഭിച്ച വിശ്വകർമ്മ വിദ്യാപീഠത്തിന്റെ ഉദ്ഘാടനം സെയിൽസ് ടാക്സ് മുൻ കമ്മിഷണർ അഡ്വ. രാമൻ ജനാർദ്ദനൻ നിർവഹിച്ചു. എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷനായി. എൻ.പി. രാജേന്ദ്രൻ ആചാരി, പി. സുരേഷ്കുമാർ, പി.കെ. ജയിൻ, കമലാസനൻ, എ.ആർ. ബാബു, പി. വിജയൻ, പി. വിജയനാഥ്, മോഹനൻ, വേണുഗോപാൽ, മനോജ്, ഹരികൃഷ്ണൻ, രാജീവ്, ആർ. ബിജുമോൻ എന്നിവർ സംസാരിച്ചു. ചേർത്തല താലൂക്ക് യൂണിയൻ ഓഫീസ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുക.
നവംബർ 13ന് ക്ലാസുകൾ തുടങ്ങും.വാസ്തു ശാസ്ത്ര പണ്ഡിതൻ തിരുവിഴ ഗോപാലനാചാരിയാണ് രക്ഷാധികാരി. എൻ.പി. രാജേന്ദ്രൻ ആചാരിയാണ് ഡയറക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |