മൺറോത്തുരുത്ത്: തെന്മല ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തുടങ്ങിയതോടെ കല്ലടയാറ് കരകവിഞ്ഞ് മൺറോത്തുരുത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം കയറി. പെരുങ്ങാലം, പട്ടൻതുരുത്ത് വെസ്റ്റ്, കിടപ്പുറം വടക്ക്, കിടപ്പുറം തെക്ക് വാർഡുകൾ ഒറ്റപ്പെട്ട നിലയിലാണ്. പെരുങ്ങാലം കുന്നൊഴികെ മറ്റ് പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കൺട്രാം കാണി, പട്ടൻതുരുത്ത് ഈസ്റ്റ്, നെന്മേനി, നെന്മേനി തെക്ക് വാർഡുകൾ വെള്ളത്തിലാണ്. കാനറാ ബാങ്ക് പേഴുംതുരുത്ത് റോഡൊഴികെ മറ്റ് റോഡുകളുടെ മിക്ക ഭാഗങ്ങളും വെള്ളത്തിൽമുങ്ങി.
ഡാമിന്റെ ഷട്ടറുകൾ നിലവിൽ 80 സെ.മീറ്ററാണ് ഉയർത്തിയിട്ടുള്ളത്. ഇത് ഇനിയും ഉയർത്തിയാൽ പല വാർഡുകളിൽ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലെക്ക് മാറ്റി പാർപ്പിക്കേണ്ടി വരും. മൺ റോത്തുരുത്തിന്റെ മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന റെയിൽപ്പാതയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഗതാഗത സൗകര്യങ്ങളില്ല. വെള്ളം കൂടുതൽ ഉയർന്നാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും.
ദുരിതാശ്വാസ സഹായം നൽകണം
രണ്ട് വർഷം മുമ്പുണ്ടായ പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് അർഹമായ സഹായം അധികൃതരുടെ അനാസ്ഥ മൂലം ഇതുവരെയും നൽകിയിട്ടില്ല. ഇത് എത്രയും വേഗം നൽകാൻ ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണം.
ശോഭാ സുധീഷ്, മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |