SignIn
Kerala Kaumudi Online
Thursday, 19 September 2024 10.22 PM IST

മഴ കുറഞ്ഞു, തെന്മല പരപ്പാർ അണക്കെട്ടിന്റെ ഷട്ടറുകൾ താഴ്ത്തി

Increase Font Size Decrease Font Size Print Page
phot
തെന്മല പരപ്പാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് ഇന്നലെ രാവിലെ പുനലൂർ വെട്ടിപ്പുഴയിലെ എം.എൽ.എ റോഡിൽ വെളളം കയറിയപ്പോൾ

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ ഇന്നലെ മഴ കുറഞ്ഞതിനെ തുടർന്ന് തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 1.40 മീറ്ററായി താഴ്ത്തി. ഞായറാഴ്ച സന്ധ്യയോടെ മൂന്ന് ഷട്ടറുകളും 1.60 മീറ്ററായി ഉയർത്തിയിരുന്നു. 115.82 മീറ്റർ സംഭരണ ശേഷിയുളള അണക്കെട്ടിൽ ജലനിരപ്പ് ഇന്നലെ 114.85 മീറ്ററായി താഴ്ന്ന പശ്ചാത്തലത്തിലാണ് ഷട്ടറുകളും താഴ്ത്തിയതെന്ന് കല്ലട ഇറിഗേഷൻ അസി. എൻജിനിയർ ശിവശങ്കരൻ നായർ അറിയിച്ചു. ഞായറാഴ്ച സന്ധ്യയോടെ മൂന്ന് ഷട്ടറുകളും 1.60 മീറ്ററായി ഉയർത്തിയതോടെ കല്ലടയാറ്റിലെ ജല നിരപ്പ് രാത്രിയിൽ ക്രമാതീതമായി ഉയർന്നു. ഇത് കാരണം പുനലൂർ കെ.എസ്.ആർ.ടി.സി യുടെ ഷോപ്പിംഗ് കോംപ്ലക്സ്, വെട്ടിപ്പുഴ, എം.എൽ.എ റോഡ്, പ്രണവം ആശുപത്രിയുടെ ഒന്നാം നില തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.