SignIn
Kerala Kaumudi Online
Thursday, 19 September 2024 1.17 AM IST

അടുക്കളമൂലയിൽ വർക്ക്ഷോപ്പിന് തീ പിടിത്തം, 3ലക്ഷം രൂപയുടെ നാശ നഷ്ടം

Increase Font Size Decrease Font Size Print Page
phot
പുനലൂരിന് സമീപത്തെ അടുക്കളമൂലയിൽ വർക്ക് ഷോപ്പിന് തീ പിടിച്ചത് ഫയർഫോഴ്സ് അണക്കുന്നു

പുനലൂർ:പുനലൂർ-അഞ്ചൽ മലയോര ഹൈവേക്ക് സമീപത്തെ അടുക്കളമൂലയിൽ പ്രവർത്തിക്കുന്ന തോമസ് ചെറിയാന്റെ ഉടമസ്ഥതയിലുള്ള ഡിവൈൻ വർക്ക് ഷോപ്പ് സെന്ററിന് തീ പിടിച്ച് 3ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചു. വർക്ക് ഷോപ്പിനുള്ളിൽ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, എ.സി, സീലിംഗ് ഫാൻ അടക്കമുള്ളവ കത്തി നശിച്ചു. ഇന്നലെ രാവിലെ 6.30നായിരുന്നു സംഭവം. പുനലൂർ ഫയർ സ്റ്റേഷനിലെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തതിന് കാരണമെന്ന് സംശയിക്കുന്നു. സീനിയർ ഫയർ ഓഫീസർ എസ്.ആർ.മുരളിധരകുറുപ്പ്, ഫയർ ഓഫീസർ ജയപ്രകാശ്, ജീവനക്കാരായ വി.സോബേർസ്, എസ്.നൗഷാദ്, വി.ജി.അനുമോൻ, ആർ‌.എസ്.സൂരജ്, സി.എസ്.ശ്രാവൺ, എ.ഉവൈസ്, അഖിൽ, കെ.ഷിനുകുമാർ, നിസന്തകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.