SignIn
Kerala Kaumudi Online
Thursday, 19 September 2024 1.08 AM IST

സ്‌കൂട്ടറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ വെറുതെ വിടില്ല, പിന്തുടർന്ന് കയറിപ്പിടിക്കും; ഒടുവിൽ അഴിക്കുള്ളിൽ

Increase Font Size Decrease Font Size Print Page
sreejith

മലപ്പുറം: സ്‌കൂട്ടറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കുന്നത് 'ഹോബിയാക്കിയ' യുവാവ് അറസ്റ്റിൽ. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്താണ് പിടിയിലായത്. സെപ്തംബർ 13ന് വൈകിട്ട് 7.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ പ്രതി ബൈക്കിൽ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആരോഗ്യപ്രവർത്തകയെ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ യുവതി സ്‌കൂട്ടറടക്കം മറിഞ്ഞുവീണു.

ആരോഗ്യപ്രവർത്തക ബഹളം വച്ചതോടെ പ്രതി ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാൾ മാസ്‌കും ഹെൽമറ്റും മഴക്കോട്ടും ധരിച്ചിരുന്നു.പ്രദേശവാസികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുനിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാർച്ചിലും ശ്രീജിത്ത് സമാന രീതിയിൽ യുവതിയെ ആക്രമിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, WOMAN ABUSE, MALAPPURAM, POLICE, ARREST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.