SignIn
Kerala Kaumudi Online
Thursday, 19 September 2024 4.30 AM IST

ക്ളാസ് മുറികളുണരുന്നു, ഒരുക്കങ്ങൾ തകൃതി

Increase Font Size Decrease Font Size Print Page
v

കൊല്ലം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ, ബാലാവകാശ കമ്മിഷൻ, പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ പ്രവർത്തനം സജീവമായി. അദ്ധ്യാപകർ, അനദ്ധ്യാപകർ, ഡ്രൈവർമാർ, സ്‌കൂൾ പാചകത്തൊഴിലാളികൾ തുടങ്ങിയവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക, സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവ ക്രോഡീകരിക്കാൻ ചേർന്ന ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചനാ യോഗത്തിലാണ് ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം. സ്‌കൂൾ കുട്ടികൾക്കായി ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന 'കരുതലോടെ മുന്നോട്ട്' പദ്ധതിയുടെ ഭാഗമായി ഹോമിയോപ്പതി ഇമ്മ്യൂണി​റ്റി ബൂസ്​റ്റർ മരുന്ന് വിതരണത്തിനും ജില്ലയിൽ തുടക്കമായി.

ബാലാവകാശ കമ്മിഷൻ യോഗം ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അംഗം റെനി ആന്റണി വിഷയാവതരണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജി. പ്രസന്നകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, എസ്.പി.സി നോഡൽ ഓഫീസർ അനിൽ കുമാർ, ഡി.ഇ.ഒമാർ, എ.ഇ.ഒമാർ, വിവിധ വകുപ്പ്തല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

# ബാലാവകാശ കമ്മിഷൻ നിർദേശങ്ങൾ

 സ്‌കൂൾ കിണറുകളിലെ ജലം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം

 ലഹരി ഉപഭോഗത്തിനെതിരെ ബോധവത്കരണം ഉറപ്പാക്കണം

 പൊലീസ്, എക്‌സൈസ് നിരീക്ഷണം ശക്തിപ്പെടുത്തണം

 പരിസരത്തും വീടുകളിലും ശുചിത്വ പൂർണവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കണം

 ആറ് വയസു മുതലുള്ള കുട്ടികളുടെ സാന്നിദ്ധ്യം നിരീക്ഷിക്കണം

 ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകണം

 കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം

 20 മാസത്തിനു ശേഷമെത്തുന്ന വിദ്യാർത്ഥികളുടെ മാനസികാരോഗ്യം നിലനിറുത്താനുള്ള പ്രവർത്തനം നടത്തണം

 കൊവിഡ് മാനദണ്ഡപാലനം കൃത്യമാക്കാൻ സ്​റ്റുഡന്റ് പൊലീസിനെ ഉപയോഗിക്കണം

 വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി തെർമൽ സ്‌കാനറുകൾ ലഭ്യമാക്കണം

# ഹോമിയോപ്പതി പ്രതിരോധ മരുന്നുവിതരണത്തിന് തുടക്കം


വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഹോമിയോപതി വകുപ്പ് നടപ്പിലാക്കുന്ന 'കരുതലോടെ മുന്നോട്ട്' കുട്ടികൾക്കായുള്ള മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമലാൽ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. പി.കെ. ഗോപൻ, ഡിവിഷൻ കൗൺസിലർ ശൈലജ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ. എൽ.ബി. ശ്രീലത, ഡോ. ജി. ഗിരിശങ്കർ, ഡോ. രജിത്കുമാർ, ഡോ. രിഷ്മ ആർ.സുന്ദരം തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.